
കോടിയേരി പുത്രനെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ; നോട്ട് നിരോധനകാലത്തെ ബിനീഷിന്റെയും പങ്കാളികളുടെയും കൊൽക്കത്താ യാത്രയും ഇ.ഡിയുടെ അന്വേഷണത്തിൽ
സ്വന്തം ലേഖകൻ
കൊച്ചി : കള്ളപ്പണം വെളുപ്പിൽ കേസിൽ കോടിയേരി പുത്രനെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). കൊൽക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപത്തിന്റെ പിന്നാലെയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്
നോട്ട് നിരോധനകാലത്ത് ബിനീഷും പങ്കാളികളും പല തവണ കൊൽക്കത്തയിൽ പോയിരുന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. നഷ്ടത്തിലായ കൊൽക്കത്തിയിലെ കമ്പനികളിൽ കള്ളപ്പണം നിക്ഷേപിക്കാനായിരുന്നോ ബിനീഷിന്റെ ആ യാത്രകൾ എന്നു സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് എൻഫോഴ്സ്മെന്റ് ഇപ്പോൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനീഷിന്റെ ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവർ ഡയറക്ടർമായുള്ള രണ്ടു കമ്പനികളെക്കുറിച്ചുമുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് കൊൽക്കത്ത കമ്പനികളെപ്പറ്റി ഇ.ഡിയ്ക്ക് സൂചന ലഭിച്ചത്.
വ്യാജ മേൽവിലാസത്തിലാണ് ഈ കമ്പനികൾ പ്രവർത്തിച്ചതെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.കണക്കിൽ നഷ്ടം കാണിച്ചശേഷം കമ്പനികളുടെ അക്കൗണ്ടുകൾ വഴി വലിയ തോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം.
കൊൽക്കത്ത കമ്പനികളുടെ ഓഡിറ്റ് വിവരങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പത്തു കമ്പനികളിൽ ബിനീഷ് പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു ഇ.ഡിയുടെ നിഗമനം. ബിനീഷിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വഴി 5.5 കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ട്. എന്നാൽ ബിനീഷിന് തന്റെ വരുമാനവും നിക്ഷേപവും തമ്മിൽ ബന്ധിപ്പിക്കാനായിട്ടില്ലെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.