
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിൽ നി്ന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെടുത്ത് ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ ഫോണുമായി. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റിന് നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ.
കൂടുതൽ തെളിവ് ശേഖരണത്തിനായി ബിനീഷിന്റെ ഭാര്യാമാതാവ് മിനിയുടെ ഐഫോൺ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. കാർഡ് ഈ ഫോണുമായാണോ ലിങ്ക് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്താനാണ് ഇ.ഡിയുടെ ശ്രമം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ എങ്കിൽ അത് ലഹരിക്കടത്ത് കേസിൽ അതിനിർണ്ണായകമാകും. അതേസമയം വീട്ടിൽ നിന്നും കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന കാർഡുമായി ബന്ധമില്ലെന്ന നിലപാടിൽ കുടുംബം ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൊബൈൽ ഫോൺ പരിശോധന.
ഭാര്യാ മാതാവിന്റെ കയ്യിലുള്ള ഫോൺ ബിനീഷിന്റെ ഭാര്യയാണ് ഉപയോഗിക്കുന്നത്. ഇതേ ഫോൺ തന്നെയാണ് താനും ഉപയോഗിക്കുന്നതെന്ന് മിനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഈ ഫോണിലെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ ഡെബിറ്റ് കാർഡിൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇഡി ശക്തമാക്കുകയാണ്.കള്ളപ്പണമയക്കുമരുന്ന് കേസിൽ ബിനീഷിനു എതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിൽ അനാവശ്യമായ പ്രശ്‌നങ്ങൾ ബിനീഷിന്റെ വീട്ടുകാർ സൃഷ്ടിച്ചു എന്ന് ഇഡി വിലയിരുത്തുന്നു.
കാർഡ് അന്വേഷണ ഉദ്യോഗസ്ഥരാവാം വീട്ടിൽ കൊണ്ട് ചെന്നിട്ടതെന്നും, ഇത്തരത്തിലുള്ള കാർഡ് കണ്ടാൽ ഞങ്ങൾ അത് സൂക്ഷിച്ചുവെയ്ക്കാതെ കത്തിച്ചു കളയില്ലേ എന്ന് ഭാര്യ മാതാവ് മിനി ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു.ഇതാണ് ഇ.ഡിയുടെ സംശയത്തിന് ഇപ്പോൾ കൂടുതൽ വഴിവെച്ചിരിക്കുന്നതെന്നാണ് സൂചന.