ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം യു.ഡി.എഫിൽ ധാരണയായി ; ഒൻപതിടത്ത് കേരള കോൺഗ്രസ് മത്സരിക്കും ; 12 സീറ്റിൽ കോൺഗ്രസ് ; ഒരു സീറ്റിനെച്ചൊല്ലി തർക്കം തുടരുന്നു

ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം യു.ഡി.എഫിൽ ധാരണയായി ; ഒൻപതിടത്ത് കേരള കോൺഗ്രസ് മത്സരിക്കും ; 12 സീറ്റിൽ കോൺഗ്രസ് ; ഒരു സീറ്റിനെച്ചൊല്ലി തർക്കം തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള യു.ഡി.എഫ് മുന്നണിയ്ക്കുള്ളിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് സീറ്റ് വീതംവെപ്പ് പൂർത്തിയായി. ജില്ലയിലെ 22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഒൻപതിടത്ത് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്നതിനും പന്ത്രണ്ടിടത്ത് കോൺഗ്രസ് മത്സരിക്കുന്നതിനുമാണ് ധാരണയായിരിക്കുന്നത്.

എരുമേലി സീറ്റ് വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യത്തെ ചൊല്ലി തർക്കവും ചർച്ചയും തുടരുന്നതിനാൽ തീരുമാനം വൈകുകയാണ്. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം പത്താം തീയതിയ്ക്കുള്ളിൽ സീറ്റ് നിർണ്ണയം പൂർത്തിയാക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചേർന്ന യോഗത്തിൽ സമവായമുണ്ടായതും സീറ്റ് വീഭജനം പൂർത്തിയാക്കിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒൻപത് സീറ്റ് നൽകുന്നതിനെതിരെ മുറുമുറുപ്പ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് ഒന്നിച്ച് നിന്നപ്പോൾ പതിമൂന്ന് സീറ്റിലാണ് മത്സരിച്ചത്. അതിൽ ആറിടത്താണ് കേരളാ കോൺഗ്രസ് വിജയിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് യു.ഡി.എഫിൽ കോൺഗ്രസ് കേരള കോൺഗ്രസ്. ജോസഫ് സീറ്റ് ധാരണ.9 സീറ്റിൽ ജോസഫ് വിഭാഗം മത്സരിക്കും. കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി ,കങ്ങഴ ,കിടങ്ങൂർ, വൈക്കം, അതിരമ്പുഴ, വെള്ളൂർ, തൃക്കൊടിത്താനം ഡിവിഷനുകളിൽ ജോസഫ് വിഭാഗം മത്സരിക്കും

ഒന്നിച്ച് നിന്ന കേരളാ കോൺഗ്രസുകൾ പിളർന്ന ശേഷവും അതേ പരിഗണന നൽകുന്നതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.