play-sharp-fill
മലപ്പുറത്ത് എത്തിച്ചത് 4479 കിലോ കാര്‍ഗോയിലെ 250പാക്കറ്റുകളില്‍ 32എണ്ണം ; 7750 മതഗ്രന്ഥങ്ങള്‍ എത്തിച്ചതിൽ 992എണ്ണമൊഴിച്ച്‌ 6758 മതഗ്രന്ഥങ്ങള്‍ എവിടെയാണെന്നത് അജ്ഞാതം ; ശിവശങ്കറിനും ബിനീഷിനും പിന്നാലെ അടുത്ത ഊഴം കെ.ടി. ജലീലിനോ..? അറസ്റ്റ് ഭീതിയില്‍ ജലീൽ

മലപ്പുറത്ത് എത്തിച്ചത് 4479 കിലോ കാര്‍ഗോയിലെ 250പാക്കറ്റുകളില്‍ 32എണ്ണം ; 7750 മതഗ്രന്ഥങ്ങള്‍ എത്തിച്ചതിൽ 992എണ്ണമൊഴിച്ച്‌ 6758 മതഗ്രന്ഥങ്ങള്‍ എവിടെയാണെന്നത് അജ്ഞാതം ; ശിവശങ്കറിനും ബിനീഷിനും പിന്നാലെ അടുത്ത ഊഴം കെ.ടി. ജലീലിനോ..? അറസ്റ്റ് ഭീതിയില്‍ ജലീൽ

സ്വന്തം ലേഖകൻ

കൊച്ചി: ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഖുറാന്‍ ഇറക്കുമതിചെയ്തതെന്ന കേസിൽ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് നാളെ വിശദമായി ചോദ്യം ചെയ്യും. ഏതെങ്കിലും ഒരു കേസിൽ ചോദ്യം ചെയ്ത ശേഷം മാത്രമേ ആരെയെങ്കിലും പ്രതിയാക്കാന്‍ കസ്റ്റംസിനെ നിയമം അനുവദിക്കുന്നുള്ളൂ.


അതിനാൽ തന്നെ നാളത്തെ ചോദ്യം ചെയ്യൽ ജലീലിന് നിർണ്ണായകമാണ്. നാളത്തെ ചോദ്യം ചെയ്യലിന് ശേഷം ഒരുപക്ഷേ ജലീലിനെ അറസ്റ്റ് ചെയ്യാനും സാധ്യത ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മുന്നോടിയായി കസ്റ്റംസ് ഗവര്‍ണ്ണറുടെ അനുമതിയും തേടിയേക്കും. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണിലെ മായ്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്ത ശേഷമാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍.

നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടുതവണ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്കു മുന്നില്‍ ജലീല്‍ ഹാജരായിരുന്നു. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.

എന്‍ഐഎയ്ക്ക് നല്‍കിയ മൊഴികള്‍ കസ്റ്റംസ് പരിശോധിച്ചിരുന്നു. നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. മന്ത്രിയെ വിളിപ്പിക്കുന്നതിനു മുന്നോടിയായി അദ്ദേഹത്തിന്റെ ഗണ്‍മാനെ വെള്ളിയാഴ്ച കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. പലരെയും വിളിക്കുന്നതിനായി ഗണ്‍മാന്റെ ഫോൺ ജലീൽ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ ചോദ്യം ചെയ്തത്.

4479കിലോയുള്ള കാര്‍ഗോയിലെ 250പാക്കറ്റുകളില്‍ 32എണ്ണമാണ് സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചത്. എയര്‍വേ ബില്‍ പ്രകാരം 7750മതഗ്രന്ഥങ്ങള്‍ എത്തിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്തെത്തിച്ച 992എണ്ണമൊഴിച്ച്‌ 6758മതഗ്രന്ഥങ്ങള്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.

 

ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്ത് കസ്റ്റംസ് പരിശോധിച്ചിരുന്നു. നിരവധി തെളിവുകള്‍ കിട്ടുകയും ചെയ്തു. യു.എ.ഇ. കോണ്‍സുലേറ്റ് വഴി ഖുറാന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നതാണ് ആരോപണം. നയതന്ത്രചാനല്‍ വഴി നികുതിവെട്ടിച്ചാണ് ഖുറാന്‍ ഇറക്കുമതിചെയ്തതെന്നും സംസ്ഥാനത്ത് വിതരണം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ജലീലിന് വിനയാകുന്നത്.

 

 

മതഗ്രന്ഥങ്ങള്‍ മലപ്പുറത്ത് എത്തിച്ചതായി ഇ.ഡിയോടും എന്‍.ഐ.എയോടും ജലീല്‍ സമ്മതിച്ചിട്ടുണ്ട്. ഇ.ഡിക്ക് നല്‍കിയ മൊഴി തെളിവായതിനാല്‍ ഇത് മാറ്റിപ്പറയാൻ ജലീലിന് ആവില്ല.. മതഗ്രന്ഥങ്ങളടങ്ങിയ കാര്‍ഗോ മന്ത്രിക്ക് കൈമാറിയെന്ന് സ്വപ്നയും മൊഴിനല്‍കിയിട്ടുണ്ട്.

 

Tags :