സ്വാശ്രയ മെഡിയ്ക്കൽ കോളജുകളിലെ എം.ബി.ബി.എസ്. കോഴ്‌സുകൾക്ക് മൈനോരിറ്റി ക്വോട്ടായിൽ അപേക്ഷിക്കുവാൻ അവസരം നൽകണം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വാശ്രയ മെഡിയ്ക്കൽ കോളജുകളിലെ എം.ബി.ബി.എസ്. കോഴ്‌സുകൾക്ക് മൈനോരിറ്റി ക്വോട്ടായിൽ അപേക്ഷിക്കുവാൻ അവസരം നൽകണമെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ മെഡിയ്ക്കൽ & അനുബന്ധ കോഴ്‌സുകൾക്കുള്ള പ്രവേശനത്തിനായുള്ള കേരളത്തിലെ റാങ്ക് ലിസ്റ്റിലാണ് വിദ്യാർത്ഥികൾക്കു അവസരം നൽകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെടുന്നത്.

നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ, ദേശീയ തലത്തിലെ റാങ്ക് ലിസ്റ്റിൽ ആദ്യത്തെ 25000 ത്തിൽ ഉൾപ്പെട്ട ഏറെപേരും കേരളത്തിൽ നിന്നും പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഗവൺമെന്റ് എം.ബി.ബി.എസ് സീറ്റ് ‘പ്രതീക്ഷിച്ച് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 35% മൈനോരിറ്റി ക്വോട്ടാ സീറ്റിൽ അപേക്ഷിയ്ക്കാതിരുന്നവർക്കാണ് അവസരം നിഷേധിക്കപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മൂലം അനുവദിച്ചിരുന്ന സമയ പരിധിയിൽ കേരളാ എൻട്രൻസ് കമ്മീഷന്റെ വെബ് സൈറ്റിൽ മൈനോരിറ്റി കമ്യൂണിറ്റി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ സാധിയ്ക്കാതെ വന്നവർക്കും അവ സമർപ്പിയ്ക്കുവാൻ അവസാനമായി ഒരവസരം കൂടി നൽകണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.

മുസ്‌ളീം-ക്രിസ്ത്യൻ മൈനോരിറ്റി കമ്യൂണിറ്റിയിൽ പെട്ട വിദ്യാർത്ഥികൾക്കായി മൈനോരിറ്റി പദവിയുള്ള സ്വാശ്രയ മെഡിയ്ക്കൽ കോളജുകളിൽ നീക്കി വച്ചിരിയ്ക്കുന്ന 35% സീറ്റുകളിൽ റാങ്ക് ലിസ്റ്റ് പ്രകാരം കൂടുതൽ അർഹരായവർക്ക് പ്രവേശനം നേടാൻ ഉപകരിക്കുമെന്ന് ജില്ലയിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും എൻട്രൻസ് കമ്മീഷണർക്കും കത്ത് അയച്ചതായും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു