കള്ളനായ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണത്തെ നേരിടണം : യുവമോർച്ച എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ്ണകടത്തും മയക്കുമരുന്ന് കച്ചവടവും ഒക്കെയായി കേരള സംസ്ഥാനത്തെ കട്ടുമുടിച്ച കള്ളന്മാരുടെ രാജാവായി വാഴുന്ന

പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച ജില്ലാ കമ്മറ്റി എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയ മാർച്ച് യുവമോർച്ച സംസ്ഥാന ജന.സെക്ര. കെ ഗണേഷ് മാർച്ച് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോബിൻലാൽ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ജില്ലാ ജന.സെക്ര. ലിജിൻലാൽ, യുവമോർച്ച സംസ്ഥ.സെക്ര. ദിനിൽ ദിനേശ്, യുവമോർച്ച ജന.സെക്രട്ടറിമാരായ അശ്വന്ത് മാമലശേരി, ബിനു കോട്ടയം, ജില്ലാ.വൈസ്.പ്രസിഡന്റുമാരായ രാജ്‌മോഹൻ, പ്രമോദ് പുതുപ്പള്ളി, ജില്ലാ സെക്രട്ടറിമാരായ അമൽ കടുത്തുരുത്തി, വിഷ്ണു ബാബുരാജ്, സബിൻ കുറിച്ചി, വിനോദ് കോട്ടയം, രാഹുൽ കടുത്തുരുത്തി തുടങ്ങിയവർ നേതൃത്വം നൽകി.

രാജ്യത്തിന് തന്നെ അപമാനായി പാർട്ടി സെക്രട്ടറിയുടെ മകൻ ഇന്ന് ലഹരിമരുന്ന് കേസിൽ ഇരുമ്പഴിക്കുള്ളിലാണ്, സ്വന്തം മനസാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കരൻ മുഖ്യമന്ത്രിയുടെ അവിഹിത ഇടപെടലുകളുടെ തെളിവുകളുമായി ഇഡിയുടെ കസ്റ്റഡിയിലും.

ഇത്രയൊക്കെയായിട്ടും ജങ്ങളെ വെല്ലുവിളിച്ചു കൊണ്ട് തെളിവുകൾ നശിപ്പിക്കാനായി മുഖ്യമന്ത്രി കസേരയിൽ കടിച്ചു തൂങ്ങുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുകൊണ്ടു അന്വേഷണത്തെ നേരിടണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.