play-sharp-fill
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമായിരിക്കും മോദി കേരളത്തിലേക്ക് എത്തുക. രാത്രിയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെയോടെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. അതേസമയം, ഇതേ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് എൻഡിആർഎഫിന്റെ 40 യൂണിറ്റുകൾ. 200 ലൈഫ് ബോയികൾ എന്നിവ അടിയന്തരമായി എത്തിച്ചു. 250 ലൈഫ് ജാക്കറ്റുകൾ, ആർമി സ്പെഷ്യൽ ഫോഴ്സ്, എയർഫോഴ്സ് പത്തെണ്ണം കൂടി എത്തി. നേവിയുടെ നാല് ഹെലികോപ്റ്റേഴ്സ്, മൈറൻ കമന്റോസിന്റെ സംഘം, കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ട് എന്നിവയും രക്ഷാപ്രവർത്തനത്തിനെത്തി. രാജ്യ സുരക്ഷാ വകുപ്പിനോടും ആഭ്യന്തര വകുപ്പിനോടും ഒട്ടേറ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ആർമി സ്പെഷ്യൽ ടീമിന്റെ നാല് ടീമുകൾ, പത്ത് നേവി യൂണിറ്റുകൾ, എൻഡിആർഎഫിന്റെ അഞ്ച് യൂണിറ്റുകൾ എന്നിവ അടിയന്തരമായി അയയ്ക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group