രക്ഷാപ്രവർത്തനം തുടങ്ങാൻ വൈകി; റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസമെത്തിക്കാൻ വൈകിയതിന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് മുഖ്യമന്ത്രിയുടെ ശാസന. സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്താൻ ചേർന്ന അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. പത്തനംതിട്ടയിലും കുട്ടനാട്ടിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഇന്ന് പുലർച്ചെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വൈകിയാണ് ഇന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
Third Eye News Live
0