രക്ഷാപ്രവർത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും പിടിച്ചെടുക്കും: വിട്ടുതന്നില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും; കളക്ടർ
സ്വന്തം ലേഖകൻ
ആലപ്പുഴ: പ്രളയ ബാധിത പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. ബോട്ടുകൾ വിട്ടുതന്നില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂർ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ കൊല്ലത്തു നിന്ന് 80 ബോട്ടുകൾ എത്തിയെന്നും കലക്ടർ വ്യക്തമാക്കി. വെള്ളം കയറിയ ദുരിതാശ്വാസ ക്യാമ്പുകളിൽ
നിന്ന് എത്രയും വേഗം ജനങ്ങളെ മറ്റു സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുമെന്നും കളക്ടർ വ്യക്തമാക്കി.
Third Eye News Live
0