video
play-sharp-fill

മലയാള സിനിമയ്ക്കും തലവേദനയായി ബിനീഷിന്റെ അറസ്റ്റ് ; ബിനീഷിനെ പുറത്താക്കാൻ ഉറച്ച് ‘ അമ്മ’ ; മോഹൻലാലിന്റെ ഷൂട്ടിങ്ങ് തിരക്കുകൾ കഴിഞ്ഞാലുടൻ സസ്‌പെൻഷൻ

മലയാള സിനിമയ്ക്കും തലവേദനയായി ബിനീഷിന്റെ അറസ്റ്റ് ; ബിനീഷിനെ പുറത്താക്കാൻ ഉറച്ച് ‘ അമ്മ’ ; മോഹൻലാലിന്റെ ഷൂട്ടിങ്ങ് തിരക്കുകൾ കഴിഞ്ഞാലുടൻ സസ്‌പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ വെട്ടിലായിരിക്കുന്നത് മലയാള സിനിമ കൂടിയാണ്. ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന്‌ പിന്നാലെ നടനെതിരെ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് താര സംഘടനയായ അമ്മ.

പ്രസിഡന്റ് മോഹൻലാലിന്റെ സൗകര്യംകൂടി പരിഗണിച്ച് എക്‌സിക്യൂട്ടിവ് യോഗം കൂടാനാണ് തീരുമാനം. ബിനീഷിനെ സംഘടനയിൽ നിന്ന് സസ്‌പെന്റ് ചെയ്യും. മയക്കു മരുന്ന് കേസിൽ കേന്ദ്ര ഏജൻസികൾ സംശയ നിഴലിൽ നിർത്തുന്നവർക്കെതിരെ എല്ലാം നടപടി എടുക്കാൻ് തീരുമാനമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എൻസിബിയുടെ അന്വേഷണം എത്തും. ബിനീഷ് നായകനായി എത്തിയ നാമം’ ചിത്രത്തിന് പണം മുടക്കിയവരെക്കുറിച്ചുള്ള വിവരങ്ങടക്കം ഇ.ഡി തേടിയിട്ടുണ്ട്.

ഇതിനോടകം തന്നെ പതിനഞ്ചിലേറെ പേരിൽ നിന്നും ഇഡി വിവരങ്ങൾ തേടിയിട്ടുണ്ട്. എൻസിബിയും എത്തിയേക്കും. ന്യൂജെൻ സിനിമകളെ കുറിച്ചാണ് അന്വേഷണം. മുൻനിര നിർമ്മാണ കമ്പനികൾ ഒഴികെ എല്ലാം നിരീക്ഷണത്തിലാണ്.

രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു കാർ ഷോറും ഉടമയടക്കം നാമത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയവും ഉയർന്ന് വന്നിട്ടുണ്ട്.

ബിനീഷിനെ ഈ ചിത്രത്തിന്റെ നായകനാക്കിയ സാഹചര്യമാണ് പരിശോധിക്കുന്നത്. ഇതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന സംശയവും ഉണ്ട്.

മലയാളത്തിലെ ചില സിനിമകൾ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഇതുമായി ബന്ധപ്പെട്ട് വൻ വിജയം നേടിയ 15 സിനിമകളുടെ നിർമ്മാതാക്കളിൽ നിന്നും ഇതിനോടകം വിവരങ്ങൾ തേടി കഴിഞ്ഞു.

ന്യൂജെൻ സിനിമകളെയാണ് ഇഡി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്നും ഇഡി അന്വേഷിക്കും.