
സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ കോട്ടയം പൊലീസ് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് ബഹു: ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐ.പി.എസ് മെഡലുകൾ വിതരണം ചെയ്തു.
കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സന്തോഷ് കുമാർ ജെ. , പാല മുന്‍ ഡി.വൈ .എസ് .പി ബൈജുകുമാർ കെ. ,സിവിൽ പോലീസ് ഓഫീസർമാരായ ജോബി ജോസഫ് ( മുണ്ടക്കയം സ്റ്റേഷൻ) ,വിജയരാജ് ആർ.(ഡി.വൈ .എസ്.പി .ഓഫീസ് കാഞ്ഞിരപ്പള്ളി ) എന്നിവർക്ക് ജില്ലാ പൊലീസ് മേധാവി മെഡലുകൾ വിതരണം ചെയ്‌തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളപിറവി ദിനത്തിൽ ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ അതത് ജില്ലാ പൊലീസ് മേധാവികൾ ജില്ലാ പൊലീസ് ആസ്ഥാനത്ത് ബഹു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ വിതരണം ചെയ്യുകയായിരുന്നു.