ബിനീഷ് കൊടിയേരി മാത്രമല്ല: കൊടിയേരി കുടുംബം മുഴുവനും അകത്തായേക്കും; വിദേശത്തെ കേസുകൾ ഒത്തു തീർപ്പിനായി ചിലവഴിച്ച കോടികളെപ്പറ്റിയും അന്വേഷണം വന്നേയ്ക്കും; നെഞ്ചിടിച്ച് സി.പി.എം നേതാക്കളും സർക്കാർ വൃത്തങ്ങളും
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തേയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു വരുത്തിയ കേന്ദ്ര ഏജൻസികൾ ഓടിനടന്ന് സി.പി.എം നേതാക്കളെയും മക്കളെയും കുടുക്കുമ്പോൾ നെഞ്ചിടിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തിന്. വിദേശത്തു നടന്ന കേസുകൾ ഒത്തു തീർക്കാൻ ചിലവഴിച്ച കോടികൾ അടക്കമുള്ള തുകയുടെ കണക്ക് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത് ഇറങ്ങിയതോടെയാണ് ഇപ്പോൾ കൊടിയേരി ബാലകൃഷ്ണന്റെ മകൻ അടക്കം കുടുക്കിലായത്.
മയക്കുമരുന്ന് കടത്തും കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കെ അന്വേഷണം ബിനീഷിൽ ഒതുങ്ങില്ലെന്നു സൂചന പുറത്തു വന്നതോടെ ആശങ്കയിലാണ് കൊടിയേരി കുടുംബമാണ്. കോടിയേരി കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ഇഡി നീക്കം തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുമ്പോൾ സാമ്പത്തിക ഇടപാടുകൾ പൂർണമായും അന്വേഷിക്കാനാണ് തീരുമാനം. അന്വേഷണം ബിനോയിലേക്ക് കൂടി ഇഡി നീട്ടുകയാണ് എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമയും യുഎഇ പൗരനുമായ അൽ മർസൂഖി ബിനോയ്‌ക്കെതിരെ ഉയർത്തിയ സാമ്പത്തിക തട്ടിപ്പ് ആരോപണവും ബാർ ഡാൻസർ കേസുമാണ് ഇഡി അന്വേഷിക്കുന്നത്. 13 കോടിയോളം രൂപ ബിനോയ് നൽകാനുണ്ട് എന്ന് മർസൂഖി ആരോപിച്ചപ്പോൾ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചെന്നാണ് മുംബൈ സ്വദേശിനിയായ ഡാൻസർ പരാതി നൽകിയത്. ഈ ബന്ധത്തിൽ എട്ടു വയസുള്ള ആൺകുട്ടി ഉണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. ഈ രണ്ടു കേസിലും കോടികൾ ബിനോയ്ക്ക് വേണ്ടി കൈമറിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. ആദ്യത്തെ കേസിൽ സിൽ നിന്നും ബിനോയ് രക്ഷപ്പെട്ടപ്പോൾ ബാർ ഡാൻസർ കേസ് ഇപ്പോഴും അന്വേഷണത്തിലുണ്ട് എന്നാണ് സൂചന.
മൊത്തം പതിമൂന്നു കോടി നൽകാനുണ്ട് എന്നാണ് ദുബായ് കമ്പനി അവകാശപ്പെട്ടിരുന്നത്. ഇതിൽ പത്തുലക്ഷം ദിർഹം (1.74 കോടി രൂപ) തിരിച്ചടവ് മുടങ്ങിയതിനാലാണ് ബിനോയ്യ്ക്ക് ദുബായിൽ യാത്ര വിലക്ക് വന്നത്. ഇതുമായി ബന്ധപ്പെട്ടു അൽ മർസൂഖി കേരളത്തിൽ എത്തുകയും എന്തിനാണ് അറബി കേരളത്തിൽ വന്നു ചുറ്റിത്തിരിയുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിക്കുകയും ചെയ്തിരുന്നു. പക്ഷെ ദുരൂഹമായ വിധത്തിൽ ആരോപണത്തിൽ നിന്ന് അറബി പിൻവാങ്ങുകയും ചെയ്തു. പണം നൽകിയതിനെ തുടർന്നാണ് ആരോപണത്തിൽ നിന്ന് അറബി പിൻവാങ്ങിയത് എന്നും പണം നൽകി പ്രശനം സെറ്റിൽ ചെയ്തതായും വാർത്തകൾ വന്നിരുന്നു.
ദുബായ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുമ്പോൾ ബാർ ഡാൻസർ കേസും ഇഡിക്ക് മുൻപിലുണ്ട്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ബിനീഷിനെതിരെ മുംബയ് പൊലീസ് കേസെടുത്തിരുന്നു. ആ ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു. കോടികൾ നൽകിയാണ് ഈ കേസ് ഒത്തുതീർത്തു എന്ന സംശയം ഇഡിക്കുണ്ട്. അങ്ങനെ എങ്കിൽ ഈ തുക ആരു നൽകി. അതിനു പിന്നിലെ ഇടപാട് എന്താണ് എന്നാണ് ഇഡി അന്വേഷിക്കുന്നത്. അങ്ങനെയെങ്കിൽ ബിനോയ് പ്രശ്നം പരിഹരിക്കാൻ തുക നൽകിയ വ്യവസായികൾക്ക് എതിരെയും അന്വേഷണം വരും. ഇതുമായി ബന്ധപ്പെട്ടു ബാർ ഡാൻസറെയും ഇഡി ചോദ്യം ചെയ്തേക്കും.
ഈ രണ്ടു കേസിലും കോടിയേരി ബന്ധമുള്ള വ്യവസായികൾ പണം നൽകി എന്നാണ് വാർത്ത വന്നത്. ഈ പണം ആരു നൽകി. എന്താണ് ഇതിനു പിന്നിലുള്ള ഇടപാടുകൾ എന്താണ് എന്നുമാണ് ഇപ്പോൾ ഇഡി അന്വേഷിക്കുന്നത്. പതിമൂന്നു കോടി നൽകാനുണ്ട് എന്ന് പറഞ്ഞു രംഗത്ത് വന്ന അൽ മർസൂഖിയുടെ പണം ലോട്ടറി രംഗത്തെ കേരളത്തിലെ പ്രമുഖൻ നൽകിയെന്നാണ് സൂചന. ഇതും പരിശോധിക്കും. ലോട്ടറി രംഗത്ത് ഒരു കാലത്ത് ജ്വലിച്ച് നിന്ന സ്ഥാപനത്തിലേക്കും ഇഡി അന്വേഷണം നീങ്ങുന്നു എന്നാണ് സൂചന. ഇപ്പോൾ ദുബായിലെ ലോട്ടറി ചൂതാട്ടം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്കു ഇയാൾ വഹിക്കുന്നുണ്ട്.
വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിനീഷിനെതിരെ മുംബയ് പൊലീസാണ് കേസ് എടുത്തത്. മുംബയ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബയ് ഓഷിവാര പൊലീസാണ് കേസ് എടുത്തത്. 2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ദുബായിൽ ഡാൻസ് ബാറിൽ യുവതി ജോലി ചെയ്യുമ്പോൾ ബിനോയ് അവിടെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറഞ്ഞത്. കേസിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് മുംബൈ കോടതിയെ സമീപിച്ചിരുന്നു.
കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ നടത്തിയ ഡി.എൻ.എ ടെസ്റ്റിന്റെ റിസൽറ്റിന്റെ ഫലം വെളിയിൽ വന്നതായി സൂചനയില്ല. കോടികൾ നൽകി യുവതിയുടെ പരാതി ഒതുക്കി എന്ന ആരോപണം സജീവമാണ്. ഇതും എൻഫോഴ്സ്മെന്റ് പരിശോധിക്കും. പലപ്പോഴും കോടിയേരി കുടുംബത്തിനെതിരെ ശത്രു സംഹാര പൂജകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നിരുന്നു. ഇത്തരം പൂജകളിൽ കോടിയേരി ഒരിക്കലും നിലപാട് വിശദീകരിച്ചിരുന്നില്ല. ഈ പൂജകൾ തിരിഞ്ഞു കൊത്തിയെന്ന അഭിപ്രായമാണ് ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.