തൊഴിലുറപ്പ് പദ്ധതിയിൽ നെൽ കർഷകർക്കായി നീറിക്കാട് ചെക്ക്ഡാം ഒരുങ്ങുന്നു
സ്വന്തം ലേഖകൻ
അയർക്കുന്നം : മഹാത്മാ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനെട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് നീറിക്കാട് പാടശേഖരത്തിൽ ചെക്ക് ഡാം പണിയുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ നിർവ്വഹിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് എം.ജി.എൻ.ആർ.ഈ.ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരത്തിനായി ഇത്തരമൊരു ബ്രഹ്ത് പദ്ധതി ആവിഷ്ക്കരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറുപത് ഏക്കറോളം വരുന്ന നീറിക്കാട് പാടശേഖരത്തിൽ പകുതിയിലധികവും തരിശായി കിടക്കുവാണ്.ഇരുപത്തിരണ്ടോളം നെൽ കൃഷിക്കാരായ അംഗങ്ങൾ ഈ പാടശേഖരസമതിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. കല്ലുകടവിൽ തടയണ വരുന്നതോടുകൂടി നീറിക്കാടും ഇതിനോടനുബന്ധിച്ചുള്ള മെറ്റ് പാടങ്ങളും ചേർന്ന് ഏകദേശം നൂറ്റി നാല്പത് ഏക്കറോളം വരുന്ന പാടശേഖരങ്ങൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കരുതുന്നു.കൂടാതെ കരനില കൃഷിക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വേനൽക്കാലത്ത് വെള്ളം ലഭിക്കാതെ ദുരിതത്തിലാണ് ഇവിടുത്തെ നെൽ കർഷകർ, പലരും കൃഷി അവസാനിപ്പിച്ചു.
നിരവധി വർഷങ്ങളായുള്ള നെൽകർഷകരുടെ നിരന്തര ആവശ്യം സാദ്ധ്യമാക്കുന്നതിൽ മുൻകൈയ്യെടുത്ത് പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സർക്കാരിന്റെ പല വകുപ്പുകളിൽ നിന്നുള്ള അംഗീകാരങ്ങൾ അടക്കം നിരവധി കടമ്പകൾ കടന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോർ എപ്പിസ്കോപ്പ റവ.ഫാ.മാണി കല്ലാപ്പുറം അനുഗ്രഹ പ്രഭാഷണം നടത്തി.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോയി കൊറ്റത്തിൽ പാടശേഖര സമതി പ്രസിഡണ്ട് ജോൺ വട്ടമ്പുറം,സെക്രട്ടറി തോമസ് മഠത്തിൽ ,തൊഴിലുറപ്പ് പദ്ധതി ബ്ലാക്ക് പഞ്ചായത്ത് എ.ഇ ബൈശാഖ് മോഹൻ ,പഞ്ചായത്ത് ഓവർസീർ കെ.ഡി ആശാമോൾ ഡി.ഇ.ഓ വൃന്ദ ആർ നായർ തുടങ്ങിയവർ സംസാരിച്ചു.