ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ: മകനെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു അഞ്ചു വർഷം കൂടി തടവ്; പ്രതി ശിക്ഷിക്കപ്പെട്ടത് ഏറ്റുമാനൂർ പൂവത്തുമ്മൂട്ടിലെ കൊലക്കേസിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഏറ്റുമാനൂർ പൂവത്തൂമ്മൂട്ടിൽ ഭാര്യയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്. മകനെ ആക്രമിച്ചു ക്രൂരമായി പരിക്കേൽപ്പിച്ച കേസിൽ അഞ്ചു വർഷം കൂടി തടവ് അനുഭവിക്കണം. പേരൂർ പൂവത്തുംമൂട്ടിൽ ഇടയാടിമാലിയിൽ വാടകക്ക് താമസിച്ചിരുന്ന മേരി മാത്യു(67) ആണ് കൊല്ലപ്പെട്ടത്. ഇവരെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് മാത്യുദേവസ്യ(71)യെയാണ് കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചത്.
2018 ലിലായിരുന്നു കേസിനാസ്പദമായ സംഭവം. സംശയത്തിന്റെ പേരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു പ്രതി. കേസിൽ വിചാരണ നടത്തിയ ജില്ലാ അഡീഷണൽ സെക്ഷൻ ജഡ്ജ് ജി ഗോപകുമാർ പ്രതിയെ ജീവപര്യന്തം കഠിന തടവിനു ഒരു ലക്ഷം രൂപ പിഴയും അടയ്ക്കാൻ വിധിക്കുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഈ സംഭവത്തിന്റെ ഭാഗമായി മകളുടെ മകനെ വെട്ടിപരിക്കേൽപ്പിച്ചതിന് അഞ്ച് വർഷം ശിക്ഷയും, ഇരുപതിനായിരം രൂപയും പിഴ അടക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി ശിക്ഷ കൂടുതൽ അനുഭവിക്കണം. എന്നാൽ ശിക്ഷകൾ ഒരേ സമയം അനുഭവിച്ചാൽ മതി.
2018 ഏപ്രിൽ എഴിന് പുലർച്ചെ 2.30നായിരുന്ന കേസിനാസ്പാദമായ സംഭവം. ഇടുക്കി സ്വദേശികളായ ഇവർ കുടുംബസമേതം മകളോടൊപ്പം പേരൂരുള്ള വീട്ടിലായിരുന്നു താമസം. സംഭവ ദിവസം രാത്രിയിൽ കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന മേരിയെ സംശയത്തിന്റെ പേരിൽ മാത്യുവെട്ടി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ഈ സമയം ഇവരോടൊപ്പം ഉറങ്ങുകയായിരുന്ന മകളുടെ മകൻ എട്ട് വയസുകാരൻ റിച്ചാർഡിന്റെ തലക്കും വെട്ടിയിരുന്നു.
വെട്ടുകൊണ്ട കട്ടിലിനടിയിൽ ഒളിച്ച കുട്ടിയുടെ മുന്നിലിട്ടാണ് മേരിയെ കൊലപ്പെടുത്തിയത്. 34 വെട്ട് മേരിയുടെ ദേഹത്തുണ്ടായിരുന്നു. സംഭവത്തിന്റെ ഏക ദൃക്സാക്ഷിയായ കുട്ടിയുടെ മൊഴി കേസിൽ നിർണ്ണായകമായി. മകളും, മരുമകനും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ആയിരുന്ന എ ജെ തോമസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീ.പബ്ലിക്ക് പ്രോസിക്യൂട്ടർ സതീഷ് ആർ നായർ ഹാജരായി.