
കള്ളന്മാർക്കിരിക്കാൻ ഉള്ളതല്ല കേരളമുഖ്യമന്ത്രി പദം: പിണറായി വിജയാ കടക്കു പുറത്തു : യുവമോർച്ച പ്രതിഷേധ ധർണ നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻറെ മനസാക്ഷി സൂക്ഷിപ്പുകാരനും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കരനെ കോടതിയുടെ അനുമതിയോടെ ഇ.ഡി കസ്റ്റഡിയിൽ എടുത്തത് സ്വർണ കടത്തിലും മറ്റു സാമ്പത്തിക ക്രമക്കേടുകളിലും മുഖ്യമന്ത്രിയുടെ പങ്കു വ്യക്തമാകുന്നു.
എല്ലാ ശരിയാകും എന്ന് പറഞ്ഞു ജനത്തെ തെറ്റിദ്ധരിച്ചു ഭരണത്തിലേറിയ എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ള സംഘം ആയി മാറിയിരിക്കുകയാണ്. കൊള്ളത്തലവനായ പിണറായി വിജയൻ രാജി വെക്കുക എന്ന് ആവശ്യപ്പെട്ടു യുവമോർച്ച കോട്ടയത്ത് ഗാന്ധി സ്‌ക്വയറിൽ പിണറായി വിജയൻറെ കോലം കത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച ജില്ലാ പ്രസി. രവീന്ദ്രൻ വാകത്താനം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരിൽ, ജില്ലാ വൈസ്.പ്രസി. രാജ്‌മോഹൻ, ജില്ലാ ട്രഷ.സബീൻ കുറിച്ചി, ബിജെപി മണ്ഡലം ജന.സെക്ര.വി.പി മുകേഷ്, മണ്ഡലം പ്രസി. വിനോദ് കാരാപ്പുഴ, അക്ഷയി,റെജി, ഉണ്ണി, ശ്യാം എന്നിവർ നേതൃത്വം നൽകി.