ഞങ്ങൾ വെള്ളത്തിലാണ്; ആരെങ്കിലും വന്ന് ജീവൻ രക്ഷിക്കൂ: ദുരിതത്തിന്റെ ഭീകര മുഖം തുറന്ന് കാട്ടി നഴ്സിന്റെ ഫെയ്സ്ബുക്ക് ലൈവ്
സ്വന്തം ലേഖകൻ
തിരുവല്ല: കേരളത്തെ മുഴുവൻ പ്രളയത്തിൽ മുക്കിയ ദുരിതപ്പെരുമഴയിൽ ഒരു ആശുപത്രിയും മുഴുവൻ ജീവനക്കാരും മുങ്ങി. പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്‌സ് രമ്യ രാഘവനാണ് ഫെയ്സ് ബുക്കിൽ തങ്ങളുടെ ദുരിതം വെളിപ്പെടുത്തിയത്. 250ഓളം ജീവനക്കാരും രോഗികളും അവര്‍ക്കൊപ്പമുള്ളവരും ആശുപത്രി കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും എമര്‍ജന്‍സി നമ്പരുകളിലൊന്നും ഇവർ വിളിച്ചിട്ട് കിട്ടുന്നില്ല.
രമ്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ –
Whatsapp Group 1 | Whatsapp Group 2 |Telegram Group
“ശക്തമായ മഴയാണ്. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വിളിച്ചിട്ട് കിട്ടുന്നില്ല. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കും അറിയില്ല. ഹോസ്പിറ്റലിന്റെ താഴത്തെ നില പൂര്‍ണമായും മുങ്ങിക്കൊണ്ടിരിക്കുകയാണ്. മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ പൂര്‍ണമായും മുങ്ങി. പ്ലീസ് ഹെല്‍പ്. ഒരു ഹെല്‍പ് ലൈനിലും വിളിച്ചിട്ട് കിട്ടുന്നില്ല.
എല്ലാ ലൈനുകളും തിരക്കിലാണ്. 250 ജീവനക്കാരുണ്ട് ഇവിടെ. രോഗികളും അവര്‍ക്ക് ഒപ്പമുള്ളവരും ഉണ്ട്. രോഗികള്‍ക്കടക്കം ഇന്നലെ സൂക്ഷിച്ചു വച്ച അത്യാവശ്യ ഭക്ഷണമേ ഉള്ളൂ.
എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെ നിന്ന് രക്ഷിച്ചേ പറ്റൂ. മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ കോഴഞ്ചേരിയാണ് സ്ഥലം. രണ്ടാള്‍ പൊക്കത്തില്‍ ഇപ്പോള്‍ വെള്ളമുണ്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഭക്ഷണമില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ.”