തേർഡ് ഐ ബ്യൂറോ
കോട്ടയം: പാമ്പാടി പൊലീസ് സ്റ്റേഷനിൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അടക്കം നാലു പൊലീസുകാർക്ക് കൊവിഡ്. എന്നാൽ, എവിടെ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥർക്കു കൊവിഡ് സ്ഥിരീകരിച്ചതെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല.
ചൊവ്വാഴ്ച രാവിലെയാണ് പൊലീസ് സ്റ്റേഷനിലെ സി.ഐയ്ക്കും, ഇദ്ദേഹത്തിന്റെ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ പൊലീസ് സ്റ്റേഷനിലെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റയിനിലേയ്ക്കു പോകാൻ നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി പൊലീസ് സ്റ്റേഷനിൽ കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരിൽ എസ്.എച്ച്.ഒ ക്വാറന്റയിനിൽ ക്വാർട്ടേഴ്‌സിൽ തന്നെയാണ് കഴിയുന്നത്. ഇതോടെ ആറിലേറെ പൊലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റയിനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.