സി.എഫ്.തോമസ് എതിരാളികൾക്ക് പോലും എതിരഭിപ്രായം ഇല്ലാത്ത നേതാവ്: സജി മഞ്ഞക്കടമ്പിൽ
സ്വന്തം ലേഖകൻ
പാലാ: 40 വർഷം ചങ്ങാശേരി എം.എൽ.എ യും , മന്ത്രിയും ആയി പ്രവർത്തിച്ച സി.എഫ് തോമസ് സാറിന്റെ പേരിൽ ഒരു അഴിമതി ആരോപണം പോലും എൽക്കേണ്ടി വരാത്ത എതിരാളികൾക്ക് പോലും എതിരഭിപ്രായം ഇല്ലാത്ത നേതാവായിരുന്നു സി.എഫ് തോമസ് എന്നു കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞ കടമ്പിൽ പറഞ്ഞു.
കേരളാ കോൺഗ്രസ് (എം ) മീനച്ചിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.എഫ് തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളാ കോൺഗ്രസ് (എം) മിനച്ചിൽ മണ്ഡലം പ്രസിഡണ്ട് അഡ്വ: അലക്സ് കെ. ജോസ് അധ്യക്ഷത വഹിച്ചു. യോഗം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ഉദ്‌ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട മുഖ്യ സംഗം നടത്തി , പാർട്ടി നേതാക്കളായ ,
ജോസ് പാറേക്കാട്ട്,ജോസ്മോൻ മുണ്ടയ്ക്കൽ.,ഷിബു പൂവേലി.,ജോഷി വട്ടക്കുന്നേൽ.,വിൻസെന്റ് കണ്ടത്തിൽ.,കിഷോർ പാഴൂക്കുന്നേൽ., സാബു പൂവത്താനി,പ്രഭാകരൻ പീടികപ്പള്ളിൽ.,എബിൻ വാട്ടപ്പള്ളിൽ.,ജോബിൻ പറയരുതോട്ടം.,വി കെ സന്തോഷ്.,അപ്പച്ചൻ പാലക്കുടി.,എന്നിവർ പ്രസംഗിച്ചു.
ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതു പ്രവേശനത്തിൽ പ്രതിഷേധിച്ച് മാത്യ സംഘടനയിലെയ്ക്ക് തിരികെ വന്ന കെ ടി യു സി (എം)ജോസ് വിഭാഗം നേതാവ് കെ ടി കുഞ്ഞുമോനെയും സഹപ്രവർത്തകരേയും, കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ യോഗത്തിൽ ഷാൾ അണിയിച്ച് പാർട്ടിയിലെയ്ക്ക് സ്വീകരിച്ചു.