play-sharp-fill
പന്ത്രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പന്ത്രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട, വയനാട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എറണാകുളം ജില്ലയ്ക്ക് വെള്ളിയാഴ്ചയും അവധിയായിരിക്കും. കണ്ണൂർ, കൊച്ചി, കേരള സർവകലാശാലകൾ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല ശനിയാഴ്ച വരെയുള്ള സപ്ലിമെൻററി പരീക്ഷകൾ എല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംജി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ വ്യാഴാഴ്ച നടത്താനിരുന്ന യൂണിയൻ തെരഞ്ഞെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചിട്ടുണ്ട്.