ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ചു; ചിങ്ങവനത്ത് രണ്ടു യുവാക്കൾ പിടിയിൽ; മോഷ്ടിച്ച സ്വർണ്ണമാല വിൽക്കാൻ ശ്രമിച്ച യുവാവ് അടക്കം രണ്ടു പ്രതികൾ ഒളിവിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബൈക്കിലെത്തി വയോധികയുടെ മാല കവർന്ന കേസിൽ രണ്ടു യുവാക്കൾ ചിങ്ങവനം പൊലീസിന്റെ പിടിയിലായി. കുറിച്ചി ചീരഞ്ചിറ പുതുപ്പറമ്പിൽ സുരേഷിന്റെ മകൻ സഞ്ജയ് (19), ചങ്ങനാശേരി പൂവം വലിയ പറമ്പിൽ ജോസിൻ (25) എന്നിവരെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. തുരുത്തി ഭാഗത്ത് 79 കാരിയുടെ മാല ബൈക്കിൽ എത്തിയ സംഘം പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതേ തുടർന്നു വീട്ടമ്മയുടെ മൊഴിയെടുത്ത പൊലീസ് സംഭവത്തിൽ കേസെടുത്തു. തുടർന്നു, പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ബൈക്കിന്റെ നമ്പരും സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ രണ്ടു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. പ്രതികളെ രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.