play-sharp-fill
കേരളം പ്രളയക്കെടുതിയിൽ : സംസ്ഥാനത്ത് റെഡ് അലർട്ട്:കൂടുതൽ കേന്ദ്രസേന എത്തി

കേരളം പ്രളയക്കെടുതിയിൽ : സംസ്ഥാനത്ത് റെഡ് അലർട്ട്:കൂടുതൽ കേന്ദ്രസേന എത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കനത്ത മഴയും പ്രളയവും തുടരുന്നതിനാൽ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഴുവൻ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വർധിക്കുന്നതിനാൽ അതീവ ജാഗ്രത നിർദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡുകൾ തകർത്ത് പെയ്യുന്ന മഴ സംസ്ഥാനത്താകെ ദുരിതം വിതക്കുകയാണ്. കനത്ത മഴയെ തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ ഒരുപോലെ തുറന്ന് വിട്ടതിന് പിന്നാലെ ഇവയുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തകർത്ത് പെയ്യുകയാണ്. ഇതുമൂലം ഉണ്ടായ മണ്ണിടിച്ചിലിലും ഉരുൾപ്പൊട്ടലിലും കേരളം വിറയ്ക്കുകയാണ്. കൂടുതൽ കേന്ദ്രസേന ഇന്നെത്തി. റാന്നിയിലേക്ക് വ്യോമസേന പുറപ്പെട്ടു.