video
play-sharp-fill

കാലം പിണറായിക്ക് തിരിച്ചടി നൽകും:  എൻ ഹരി: ബി.ജെപി വീടുകളിൽ കരിദിനാചരണം നടത്തി

കാലം പിണറായിക്ക് തിരിച്ചടി നൽകും: എൻ ഹരി: ബി.ജെപി വീടുകളിൽ കരിദിനാചരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ നട്ടാൽ കുരുക്കാത്ത നുണയുമായി പിണറായി സഖാവ്. രാജേട്ടനെതിരെ പിണറായി സൃഷ്ടിച്ച ആയുധം സ്വന്തം അണികൾ പോലും പുച്ഛിച്ചുതള്ളിയെന്ന വസ്തുത മനസ്സിലാക്കാത്തത് കേവലം പിണറായിമാത്രം.

തനിക്ക് ലഭിച്ച സർക്കാർ ഉദ്യോഗവും അധികാര പദവികളും വലിച്ചെറിഞ്ഞ് ഒരുജോഡി വസ്ത്രവുമായി മാനവ സേവനത്തിനിറങ്ങിയ രാജേട്ടൻ, ഗവർണറായിരുന്ന കാലഘട്ടത്തിൽ തനിക്ക് ലഭിച്ച ശമ്പളം അനാഥാലയത്തിനും, വൃദ്ധസദനത്തിനും വേണ്ടി ചിലവഴിച്ചെന്ന സത്യം ഇവിടെ പ്രകാശിച്ചു നിൽക്കുമ്പോഴാണ് കള്ളക്കടത്ത് രാജാവിൻ്റെ ഈ അരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർക്സിസമെന്ന മതിൽ കെട്ടിയുയർത്തി അതിൻ്റെ മറവിൽ കൊള്ളയും, കൊലപാതകങ്ങളും, ലഹരിവിതരണവും നടത്തി പത്ത് തലമുറകൾക്ക് ധൂർത്തടിക്കാൻ പണം സമ്പാധിച്ച പഴയ ദരിദ്ര കമ്യൂണിസ്റ്റു ക്കാർക്ക് കുമ്മനമെന്ന ഋഷിതുല്യൻ്റെ ജീവിതക്രമമെന്തെന്നറിയില്ല.

സ്വാഭാവികമായും ഇത്തരമൊരു ആരോപണം വന്നാൽ പൊലീസ് അതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയശേഷം, വസ്തുതാപരമെന്നു ബോധ്യപ്പെട്ടാൽ മാത്രമെ എഫ് ഐ ആർ രജിസ്ട്രർ ചെയ്യുകയുള്ളു. എന്നാൽ രജേട്ടനെതിരെയുള്ള അരോപണം കേവലം രാഷ്ട്രീയ പ്രേരിതവും കഴമ്പില്ലാത്തതുമാണെന്ന് പൊലീസിന് ബോധ്യമുണ്ടായിട്ടും,സി പി എം സമ്മർദ്ദത്തിൻ്റെ ഭാഗമയാണ് ഇത്തരമൊരു കേസ് രജിസ്ടർ ചെയ്യപ്പെട്ടിട്ടുള്ളത്.

മടിയിൽ കനമുള്ള സി പി എം നേതാക്കളും, പുത്രൻമാരും അഴികൾക്കുള്ളിൽ പോകുമെന്നകാര്യത്തിൽ ഏകദേശമാനം കൈവന്ന സാഹചര്യത്തിൽ,മടിയിൽ കനമില്ലാത്ത രജേട്ടനെതിരെ അരോപണമുന്നയിക്കുകവഴി ബി ജെ പി യെസമ്മർദ്ദത്തിലാക്കുക എന്ന വില കുറഞ്ഞ തന്ത്രമാണ് സി പി എം ലക്ഷ്യം.
ഇതിനു മറുപടി, കാലം പിണറായിക്ക് നൽകും.വീട്ടിൽ കുടുംബാഗങ്ങളോടൊപ്പം കരിദിനമാചരിച്ചു കൊണ്ട് എൻ ഹരി പറഞ്ഞു.