play-sharp-fill
എട്ട് മാസങ്ങൾക്ക് ശേഷം രാഹുൽഗാന്ധി സ്വന്തം മണ്ഡലത്തിലേക്ക് എത്തുന്നു ; കേരളത്തിലെത്തുന്നത് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി

എട്ട് മാസങ്ങൾക്ക് ശേഷം രാഹുൽഗാന്ധി സ്വന്തം മണ്ഡലത്തിലേക്ക് എത്തുന്നു ; കേരളത്തിലെത്തുന്നത് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി

സ്വന്തം ലേഖകൻ

മലപ്പുറം: എട്ട് മാസങ്ങൾക്ക് ശേഷം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിൽ ഇന്ന് എത്തും. രാവിലെ പതിനൊന്നരയോടെ രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിലെത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ്കൺവീനർ എം.എം ഹസനും മറ്റ് കോൺഗ്രസ് നേതാക്കലും ചേർന്നായിരിക്കും വിമാനത്താവളത്തിൽ രാഹുലിനെ സ്വീകരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് റോഡ് മാർഗം ഉച്ചക്ക് പന്ത്രണ്ടരയോടെ മലപ്പുറത്ത് എത്തും. ജില്ലാ കളക്‌ട്രേറ്റിൽ കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും.രാത്രി സർക്കാർ ഗസ്റ്റ് ഹൗസിലായിരിക്കും രാഹുൽ തങ്ങുക.

സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് രാഹുൽ എത്തുന്നത് എട്ട് മാസങ്ങൾക്ക് ശേഷമായിരിക്കും. ജനുവരിയിലാണ് രാഹുൽ അവസാനമായി വയനാട്ടിലെത്തിയത്. പിന്നീട് കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വയനാട്ടിലെത്താൻ ആഗ്രഹിച്ചെങ്കിലും സാഹചര്യങ്ങൾ അനുകൂലമല്ലാത്തതുകൊണ്ട് എത്താൻ സാധിക്കാതെ വരികെയായിരുന്നു.

കോവിഡ് അവലോകന യോഗത്തിൽ പങ്കെടുത്തതിന് ശേഷം, പ്രളയത്തിൽ മാതാപിതാക്കളും സഹോദരങ്ങളും വീടും ഇല്ലാതായ മലപ്പുറം എടക്കരയിലെ കാവ്യ, കാർത്തിക എന്നീ പെൺകുട്ടികൾക്കുള്ള വീടിന്റെ താക്കോൽ കൈമാറും. ഈ കുട്ടികൾക്ക് എട്ട് ലക്ഷം രൂപ ചിലവിട്ട് രാഹുൽ ഗാന്ധിയാണ് വീട് നിർമ്മിച്ചു നൽകിയത്.

20ന് വയനാട് കലക്ടറേറ്റിലെ കോവിഡ് അവലോകന യോഗത്തിൽ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങും. 21ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിലായിരിക്കും ഡൽഹിയിലേക്ക് മടങ്ങുക.

മൂന്ന് ദിവസം രാഹുൽ കേരളത്തിലുണ്ടാകും. അതേസമയം സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനു അനുമതി നിഷേധിച്ചതിൽ രാഷ്ട്രീയ പ്രസ്താവനകളൊന്നും രാഹുൽ നടത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.