തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി ചികിത്സിക്കേണ്ട രോഗമൊന്നും ശിവശങ്കറിന് ഇല്ലെന്ന് ഡോക്ടർമാർ ; ഇന്ന് വാർഡിലേക്ക് മാറ്റിയേക്കുമെന്നും സൂചന : നടപടി മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന് ശേഷം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് തീവ്രപരിചണ വിഭാഗത്തിൽ കിടത്തി ചികിത്സിക്കേണ്ട രോഗങ്ങളിലെന്ന് ഡോക്ടർമാർ. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
നടുവേദനയെ തുടർന്നാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അതേസമയം തീവ്രപരിചരണവിഭാഗത്തിൽ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നും ശിവശങ്കറിന് ഇല്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയിൽ അന്തിമ തീരുമാനമെടുക്കും.ശിവശങ്കറിന്റെ നിലവിലെ ആരോഗ്യസ്ഥിതി ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാകും കസ്റ്റംസ് തുടർ നീക്കങ്ങൾ നടത്തുക.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർജാമ്യാമപേക്ഷ സമർപ്പിക്കാനും സാദ്ധ്യതയുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മൂല്യം വരുന്ന അമേരിക്കൻ ഡോളർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ കസ്റ്റംസ് ഇന്ന് കൂടുതൽ തെളിവുകൾ കോടതിയ്ക്ക് കൈമാറും.
കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്.