ജോസ്‌കോയ്‌ക്കെന്താ കൊമ്പുണ്ടോ..! തിരുനക്കര ജോസ്കോ ജുവലറിയ്ക്കു മുന്നിലെ നഗരസഭയുടെ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ എത്തിയ ബൈക്ക് ഉടമകൾക്കു നേരെ സെക്യൂരിറ്റിക്കാരുടെ ഭീഷണി; നഗരസഭയുടെ സ്ഥലമാണെന്ന് കരുതി മാമ്മൻ മാപ്പിള ഹാളിൽ വണ്ടിപാർക്ക് ചെയ്യുമോയെന്നും ഭീഷണി; വീഡിയോ റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

ജോസ്‌കോയ്‌ക്കെന്താ കൊമ്പുണ്ടോ..! തിരുനക്കര ജോസ്കോ ജുവലറിയ്ക്കു മുന്നിലെ നഗരസഭയുടെ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ എത്തിയ ബൈക്ക് ഉടമകൾക്കു നേരെ സെക്യൂരിറ്റിക്കാരുടെ ഭീഷണി; നഗരസഭയുടെ സ്ഥലമാണെന്ന് കരുതി മാമ്മൻ മാപ്പിള ഹാളിൽ വണ്ടിപാർക്ക് ചെയ്യുമോയെന്നും ഭീഷണി; വീഡിയോ റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജോസ്‌കോ ജുവലറി സ്ഥിതി ചെയ്യുന്ന തിരുനക്കര എന്താണ് വെള്ളരിക്കാപ്പട്ടണമോ..! ?നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൻ്റെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്ത ഇരുചക്ര വാഹന യാത്രക്കാർക്കു നേരെ ജോസ്കോ ജീവനക്കാരുടെ ഭീഷണി. രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജുവലറിയുടെ മുന്നിലെ സ്ഥലത്ത് വാഹനം പാർക്ക് ചെയ്തവർക്കു നേരെയാണ് ഭീഷണി മുഴക്കിയത്.വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

കോട്ടയം വികസന കൂട്ടായ്മയായ ട്വന്റി ട്വന്റി അടക്കമുള്ളവയുടെ പ്രവർത്തകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ.സന്തോഷ് കണ്ടംഞ്ചിറയുടെ വാഹനമാണ് ഇവർ തടഞ്ഞത്. രാജീവ് ഗാന്ധി കോംപ്ലക്‌സിൽ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം വാഹനം പാർക്ക് ചെയ്തത്. വില്ലേജ് ഓഫിസിൽ എത്തിയ സന്തോഷ് കണ്ടംഞ്ചിറ, വില്ലേജ് ഓഫിസ് പരിസരത്ത് തിരക്കായതിനാലാണ് വാഹനം ജോസ്‌കോ ജുവലറി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പാർക്ക് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇവിടെ എത്തിയ സെക്യൂരിറ്റി ജീവനക്കാർ ഇദ്ദേഹത്തോടു വാഹനം പാർക്ക് ചെയ്യാനാവില്ലെന്നു പറഞ്ഞു. തുടർന്നു, ഭീഷണി മുഴക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതേ തുടർന്നു ജോസ്കോ ജുവലറിയ്ക്കുള്ളിൽ നിന്നും വെള്ള വസ്ത്രം ധരിച്ച ഒരാൾ പുറത്തിറങ്ങി വന്നു. ഇദ്ദേഹവുമായി സംസാരിക്കുന്നതിനിടെ വളരെ മോശമായ പ്രതികരണമാണ് ഇദ്ദേഹത്തിൽ നിന്നും ഉണ്ടായത്.

കെ.സി മാമ്മൻമാപ്പിള ഹാൾ മലയാള മനോരമയാണ് കൈകാര്യം ചെയ്യുന്നത്. ഇവിടെ നിങ്ങൾ വാഹനം പാർക്ക് ചെയ്യുമോ എന്നതായിരുന്നു ഇദ്ദേഹം ഉയർത്തിയ ചോദ്യം. നേരത്തെ തന്നെ ഇത്തരത്തിൽ രാജീവ് ഗാന്ധി കോംപ്ലക്‌സിൽ വാഹനം പാർക്ക് ചെയ്യുന്നവരെ ജോസ്‌കോ ജുവലറി ജീവനക്കാരും മാനേജ്‌മെന്റും ഭീഷണിപ്പെടുത്തുന്നതായി തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ രണ്ടു മാസം മുൻപ് രാജീവ് ഗാന്ധി കോംപ്ലക്‌സിൽ വാഹനം പാർക്ക് ചെയ്യാൻ പൊതുജനത്തിന് അനുവാദമുണ്ടോ എന്നുള്ള ചോദ്യം ഉയർത്തി തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭയിൽ വിവരാവകാശ അപേക്ഷയും സമർപ്പിച്ചിരുന്നു.

എന്നാൽ, ഇതിൽ  കൃത്യമായ മറുപടി നൽകാൻ ഇതുവരെയും നഗരസഭ അധികൃതർ തയ്യാറായിട്ടില്ല. രാജീവ് ഗാന്ധി കോംപ്ലക്സിനെ കുറിച്ച് എന്ത് ചോദിച്ചാലും നഗരസഭാ അധികൃതർ പൊട്ടൻ കളിക്കുകയാണ്. ഒന്നിനും മറുപടിഇല്ല: ഇതിൽ നിന്ന് തന്നെ വ്യക്തമാണ് നഗരസഭയും ജോസ്കോയും തമ്മിലുള്ള  അവിഹിത ബന്ധം

തുടരും