
പത്തു വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ നരാധമന് ബന്ധുക്കൾ ശിക്ഷ വിധിച്ചു: തൃശൂരിൽ അറുപതുകാരനെ വെട്ടിക്കൊന്നത് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ: കുറ്റം ഏറ്റെടുത്ത് പ്രതികൾ കീഴടങ്ങി
ക്രൈം ഡെസ്ക്
തൃശൂര്‍: രാജ്യത്തെ നിയമങ്ങൾ സ്ത്രീ പീഡകന്മാർക്ക് സംരക്ഷണം ഒരുക്കുമ്പോൾ, നിയമത്തിൻ്റെ വിധിയ്ക്ക് കാത്തു നിൽക്കാതെ സ്ത്രീ പീഡകന് വധ ശിക്ഷ വിധിച്ച് ബന്ധുക്കൾ. തൃശൂരിലാണ് പത്തു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ ചേർന്ന് വെട്ടിക്കൊനത്.
കഴിഞ്ഞ ദിവസം തൃശൂരില്‍ 60കാരനെ പ്രഭാത സവാരിക്കിടെ ബന്ധുക്കള്‍ കുത്തിക്കൊന്ന സംഭവത്തിലാണ് നിർണായ വെളിപ്പെടുത്തൽ. ബന്ധുവായ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പ്രതിയെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. ഒല്ലൂരില്‍ പ്രഭാത സവാരിക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഒല്ലൂര്‍ ക്രിസ്റ്റോഫര്‍നഗര്‍ വെള്ളപ്പാടി വീട്ടില്‍ ശശി(60) മരിച്ച കേസിലാണ് മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മരണ മൊഴിയിലും പീഡനവിവരം കൊല്ലപ്പെട്ട ശശി പൊലീസിനോട് വെളിപ്പെടുത്തിയില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒല്ലൂര്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.ഓട്ടോ ഡ്രൈവറായ ശശി അടുത്ത ബന്ധുവായ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് മുഖ്യപ്രതി പൊലീസിന് മൊഴി നല്‍കി.ബന്ധുവായ അക്ഷയ്കുമാറും സുഹൃത്തുക്കളുമാണ് പ്രഭാത സവാരിക്കിടെ ശശിയെ ആക്രമിച്ചത്.
അക്ഷയ് കുമാറിന്റെയും ശശിയുടെയും അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. പീഡന വിവരം പെണ്‍കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. ദൃക്‌സാക്ഷിയായ സുഹൃത്താണ് വിവരം മുഖ്യപ്രതിയെ അറിയിക്കുന്നത്. പീഡനം നടന്നതായി തുടരന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
2018 മുതല്‍ 2019 വരെയുള്ള കാലയളവില്‍ നിരവധി തവണ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഒല്ലൂര്‍ പൊലീസ് ശശിക്ക് എതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, മരണമൊഴിയിലും പീഡന വിവരം ശശി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. നായയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു മൊഴി. മരിച്ച ശശിക്ക് ഭാര്യയും മകനും മകളുമുണ്ട്.