
മഹാകവി അക്കിത്തം അന്തരിച്ചു: അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
തൃശൂർ: മലയാള കാവ്യ കുടുംബത്തിലെ കാരണവരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.20ഓടെയായിരുന്നു മരണം.
മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോമയിലായി.
അടുത്തിടെയാണ് അദ്ദേഹത്തിന്
ജ്ഞാനപീഠം ബഹുമതി സമ്മാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്മശ്രീ ബഹുമതിയും കേന്ദ്ര, കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ, വള്ളത്തോൾ, ആശാൻ, വയലാർ തുടങ്ങി വിവിധ അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, ബലിദർശനം തുടങ്ങിയവ പ്രശസ്ത കൃതികളാണ്.
മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചു.
ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ.പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.