
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഇടതു മുന്നണിയുടെ ഭാഗമാകാൻ ജോസ് കെ.മാണി എംപി സ്ഥാനം രാജി വച്ചത് സി.പി.എമ്മിനു വേണ്ടിയെന്നു സൂചന. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കു രാജ്യസഭ അംഗമാകുന്നതിനു വഴി തുറക്കുന്നതിനു വേണ്ടിയാണ് ജോസ് കെ.മാണ് യാതൊരു ഉപാധികളും കൂടാതെ എം.പി സ്ഥാനം രാജി വച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിനുള്ള പ്രത്യുപകാരമെന്ന നിലയിൽ സി.പി.എമ്മിൽ നിന്നും അർഹമായ പരിഗണന തന്നെ ജോസ് കെ.മാണിയ്ക്കു തിരികെ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ജോസ് കെ.മാണിയ്ക്കു വേണ്ടി പാലാ സീറ്റ് ഒഴിഞ്ഞു നൽകേണ്ട മാണി സി.കാപ്പനെ സമാശ്വസിപ്പിക്കാൻ അവസാന ആറു മാസം മന്ത്രി സ്ഥാനം നൽകിയേക്കുമെന്നാണ് സൂചന. ഇതിനുള്ളി ചർച്ചകൾ ഇടതു മുന്നണിയുടെ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.പി യച്ചൂരി
ഫ്രം കോട്ടയം
ജോസ് കെ.മാണി രാജ്യസഭാ സീറ്റ് രാജി വയ്ക്കുമ്പോൾ പകരം വരുന്നയാൾ സ്വാഭാവികമായും കോട്ടയത്തിന്റെ എം.പിയാകും. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ നേരിടാൻ സീതാറാം യച്ചൂരി രാജ്യസഭയിൽ ഉണ്ടാകണമെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആലോചിക്കുന്നത്. സി.പി.എമ്മിന്റെയും ഇടതു പക്ഷത്തിന്റെയും പ്രതാനിധ്യം ശ്ുഷ്‌കമായ പാർലമെന്റിൽ യച്ചൂരിയുടെ നിലപാടുകൾ പാർട്ടിയ്ക്കു കൂടുതൽ കരുത്ത് പകരുമെന്നും ഇടതു നേതൃത്വം കരുതുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗം യച്ചൂരിയെ അടിയന്തരമായി രാജ്യസഭയിൽ എത്തിക്കണമെന്ന നിർദേശം മുന്നോട്ടു വച്ചിരുന്നു.
കേരളത്തിൽ നിന്നു തന്നെയാണ് ഇനി സാധ്യതയെന്നു കണ്ട നേതൃത്വം ഇതിനു വേണ്ട നിർദേശവും നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് അടിയന്തരമായി ഇടതു മുന്നണി ജോസ് കെ.മാണിയുമായി പെട്ടന്ന് തന്നെ ചർച്ച നടത്തുകയും മുന്നണിയുടെ ഭാഗമാക്കുകയും ചെയ്തത്. ഇതിന്റെ ഭാഗമായാണ് മറ്റാരും ആവശ്യപ്പെടും മുൻപ് തന്നെ ജോസ് കെ.മാണി രാജ്യസഭാ അംഗത്വം രാജി വച്ചതെന്നു ഉന്നത സി.പി.എം നേതാവ് പറഞ്ഞു.
പാലാ മാണി മന്ത്രിയാകും
പാലായ്ക്കു മാണി സി.കാപ്പൻ മന്ത്രി
സംസ്ഥാന മന്ത്രിസഭയിൽ കഴിഞ്ഞ നാലര വർഷമായി പ്രാതിനിധ്യമില്ലാത്ത ഒരു ജില്ലയുണ്ടെങ്കിൽ അത് കോട്ടയം മാത്രമാണ്. അഞ്ചു എം.എൽ.എമാർ മാത്രമുള്ള ഇടുക്കിയിൽ വരെ മന്ത്രിയുണ്ട്. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഒരു മന്ത്രിയുണ്ടാകാൻ ജില്ല കൊതിച്ചിരിക്കുകയായിരുന്നു. രണ്ടു തവണ പിണറായി മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോഴും കെ.സുരേഷ്‌കുറുപ്പ് മന്ത്രിയാകുമെന്നു പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, അതുണ്ടായില്ല. ഇനി മാണി സി.കാപ്പനെയാണ് മന്ത്രി സ്ഥാനത്തേയ്ക്കു പ്രതീക്ഷിക്കുന്നത്. ജോസ് കെ.മാണിയ്ക്കു വേണ്ടി പാലാ ഒഴിഞ്ഞു നൽകുമ്പോൾ അവസാന ആറു മാസത്തേയ്ക്കു കാപ്പനെ മന്ത്രിയാക്കുമെന്ന സൂചനയാണ് സി.പി.എം നേതൃത്വം നൽകുന്നത്. ഇതിനു ശേഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യവും കാപ്പനു ഉറപ്പു നൽകുന്നുണ്ട് സി.പി.എം.
കരുതൽ കാട്ടി സിപിഎം
ജോസ് കെ.മാണിയ്ക്കു ബി.ജെ.പി കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത് അറിഞ്ഞാണ് സി.പി.എം അതിവേഗം നിർണ്ണായക നീക്കം നടത്തിയത്. 25 സീറ്റും കേന്ദ്രമന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു ബി.ജെ.പി എത്തിയെങ്കിലും ചർച്ചകൾ അന്തിമമാകും മുൻപ് ജോസ് കെ.മാണി ഇടതു മുന്നണി പ്രവേശനം ഉറപ്പിക്കുകയായിരുന്നു.



