
സ്വന്തം ലേഖകൻ
ഇരാറ്റുപേട്ട : കർഷിക വിളകളുടെ വിലത്തകർച്ചയും , പ്രകൃതിക്ഷോഭവും മൂലം കേരളത്തിലെ കൃഷിക്കാർ ആത്മഹത്യയുടെ വക്കിൽ നിൽക്കു യാണെന്നും, ആദായ നികുതിയുടെ പരാതിയിൽ വരാത്ത 60 വയസ് തികഞ്ഞ കർഷകർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും 5000 രൂപാ കേന്ദ്ര സർക്കാരും, 5000 രൂപാ സംസ്ഥാന സർക്കാരും നീക്കി വച്ച് കർഷകർക്ക് 10000 രൂപ പെൻഷൻ നൽകണമെന്ന് കേരള കോൺഗ്രസ് (എം ) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.
കേരളാ കോൺസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട സെന്റ്ട്രൽ ജംഗ്ഷനിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് മജു പുളിക്കൽ അധ്യക്ഷത വഹിച്ചു.
സാബു പ്ലാത്തോട്ടം, മറിയാമ്മ ടീച്ചർ, എം പി ജോർജ്, പയസ് കവളമ്മാക്കൽ, റസിം മുതുകാട്ടിൽ, ജോജി വാളിപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.



