
സ്വന്തം ലേഖകൻ
കോട്ടയം: കേരള കോൺഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാടുകൾക്ക് യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റി പൂർണ്ണ പിന്തുണ നൽകുന്നതായി ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
കോട്ടയം ജില്ലയിലെ ഒൻപത് നിയോജക മണ്ഡലം കമ്മറ്റികളും പാർട്ടി തീരുമാനത്തിനൊപ്പം ഉറച്ചുനിൽക്കും. കെ.എം.മാണിയോട് കാണിച്ച ഇരട്ട നീതിക്കും യു.ഡി.എഫിന് ഏറ്റവും വലിയ സംഭാവനകൾ നൽകിയ കേരള കോൺഗ്രസ്സിനെ യു.ഡി.എഫ്. ൽ നിന്നും പുറത്താക്കിയതിനും യു.ഡി.എഫ്. നേതൃത്വം പൊതുജനങ്ങളോട് മറുപടി പറയേണ്ടിവരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനമാനങ്ങൾ രാജി വെയ്ക്കണമെന്ന് കേരള കോൺഗ്രസ്സിനെ ഉപദേശിക്കുന്നതിനു മുൻപ് യൂത്ത് കോൺഗ്രസ് ചെയ്യേണ്ടത് കേരള കോൺഗ്രസ്സിന്റെ കൂടി വോട്ട് വാങ്ങി അധികാരത്തിൽ തുടരുന്ന കോൺഗ്രസ്സ് നേതാക്കളെ രാജി വെയ്ക്കാൻ ഉപദേശിക്കുകയാണ്.
അതിനു ശേഷം മതി കേരള കോൺഗ്രസ്സിനോടുള്ള സാരോപദേശം എന്നും രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.



