സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് നാളെ നിർണ്ണായകം ; ഒന്നും ഓർമ്മയില്ലെന്ന സ്ഥിരം പല്ലവിക്ക് പണി വരുന്നു : വിദേശയാത്രയും വിമാനത്താവളം വഴി കടന്ന് പോയ ബാഗേജുകളും ശിവശങ്കറിനെ കുരുക്കും
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മഎം. ശിവശങ്കറിനു നാളെ നിർണായകം. അറസ്റ്റിലേക്കു വരെ നീളുന്ന നിലയിലുള്ള കടുത്ത തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
കേസുമായി ബന്ധപ്പെട്ട് അഞ്ചാം തവണയാണ് ചോദ്യം ചെയ്യലിനു തയാറായി എം.ശിവശങ്കർ കസ്റ്റംസിന്റെ മുന്നിലെത്തുന്നത്. ഈന്തപ്പഴം ഇറക്കുമതിയ്ക്ക് പുറമെ വിദേശയാത്രയും വിമാനത്താവളം വഴി കടന്നു പോയ ബാഗേജുകളും ശിവശങ്കറിനെ കുടുക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച 12 മണിക്കൂറാണ് ചോദ്യം ചെയ്തത്.വെള്ളിയാഴ്ച 11 മണിക്കൂറും ചോദ്യം ചെയ്തു. ഒന്നും ഓർമയില്ലെന്ന സ്ഥിരം മറുപടിയുമായി ശിവശങ്കർ കസ്റ്റംസിനെ വട്ടംകറക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ തെളിവു കാണിച്ച ചോദ്യങ്ങൾക്കു മാത്രമേ ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയിട്ടുള്ളൂ.
കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിനേയും എം. ശിവശങ്കറിനേയും ഒരേ സമയമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലും സ്വപ്നയെ കാക്കനാട്ടെ ജയിലിലുമാണ് ചോദ്യം ചെയ്തത്. ്.
ശിവശങ്കറിനെ കള്ളക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ വിവിധ അന്വേഷണ എജൻസികൾ വ്യക്തമാക്കിയത്. എന്നാൽ പ്രതികൾ മായ്ച്ചു കളഞ്ഞ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തിരുന്നു. ഇതോടെയാണ് കസ്റ്റംസ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
സ്വകാര്യ പാസ്‌പോർട്ട് ഉപയോഗിച്ചാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 14 വിദേശ യാത്രകൾ നടത്തിയതെന്നു കസ്റ്റംസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ ഔദ്യോഗിക യാത്രകൾക്കു പോലും സ്വകാര്യ പാസ്‌പോർട്ടാണ് ഉപയോഗിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യാത്രകൾക്ക് ഔദ്യോഗിക പാസ്‌പോർട്ടാണ് ഉപയോഗിക്കാറുള്ളത്. ഇതും ശിവശങ്കറിനെ കുഴപ്പത്തിലാക്കും. ആറ് വിദേശ യാത്രകളിലും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഒപ്പമുണ്ടായിരുന്നു.
ലെഫ് മിഷൻ ഇടപാടിലെ കമ്മിഷൻ, സ്വർണക്കടത്ത് എന്നിവ വഴി ലഭിച്ച കോടിക്കണക്കിനു രൂപ ഡോളറാക്കി സ്വപ്ന ദുബായിലേക്കു കൊണ്ടുപോയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. 1.90 ലക്ഷം ഡോളർ ദുബായിലേക്ക് കൊണ്ടുപോയെന്ന് സ്വപ്ന തന്നെ അന്വേഷണ ഏജൻസികളോടു സമ്മതിച്ചിരുന്നു.