video
play-sharp-fill

കൊതിച്ചിരുന്ന കുഞ്ഞു കൺമണികളെ കൺനിറയെ കാണാനാവാതെ രാജലക്ഷ്മി യാത്രയായി: കൊവിഡിനോടു പോരാടിയിട്ടും രാജലക്ഷ്മിയ്ക്കു ജീവിതത്തിലേയ്ക്കു മടങ്ങിവരാൻ സാധിച്ചില്ല

കൊതിച്ചിരുന്ന കുഞ്ഞു കൺമണികളെ കൺനിറയെ കാണാനാവാതെ രാജലക്ഷ്മി യാത്രയായി: കൊവിഡിനോടു പോരാടിയിട്ടും രാജലക്ഷ്മിയ്ക്കു ജീവിതത്തിലേയ്ക്കു മടങ്ങിവരാൻ സാധിച്ചില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊവിഡിന്റെ ദുരിതകാലത്ത് രാജലക്ഷ്മിയുടെ ജീവിതവും, കുഞ്ഞുങ്ങളും എന്നും കൊച്ചിയുടെ കണ്ണീരായി തുടരും. വർഷങ്ങൾ കാത്തിരുന്ന ശേഷം പിറന്ന കണ്മണികളെ കൺനിറയെ കാണാൻ പോലുമാകാതെ രാജലക്ഷ്മി (28) കൊവിഡിന് കീഴടങ്ങി.

ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡ് എ.ഡി പുരം വീട്ടിൽ ഷിനോജിന്റെ ഭാര്യയാണ് തിരുവനന്തപുരം സ്വദേശിനിയായ രാജലക്ഷ്മി. ഇന്നലെ ഉച്ചയ്ക്ക് കാക്കനാട് സൺറൈസ് ആശുപത്രിയിലായിരുന്നു മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8 മാസം ഗർഭിണിയായ രാജലക്ഷ്മിയെ കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്തംബർ 18ന് രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഒരു കുഞ്ഞിനും കൊവിഡ് പോസിറ്റീവായി. അതിനിടെ രാജലക്ഷ്മിക്ക് ന്യൂമോണിയ കടുത്തപ്പോൾ മൂവരെയും കാക്കനാട് സൺറൈസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവതിയുടെ ജീവൻ നിലനിറുത്തിയിരുന്നത്. കുട്ടികൾ രണ്ട് പേരും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതുവരെ 10 ലക്ഷം രൂപക്ക് മേൽ ചെലവായി. പാവപ്പെട്ട കുടുംബമാണ് ഇവരുടേത്. മരപ്പണിക്കാരനാണ് ഷിനോജ്.

തുടർ ചികിത്സക്ക് നിർവാഹമില്ലാത്തതിനാൽ നാട്ടുകാർ ചേർന്ന് സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം നടക്കുന്നതിനിടയിലാണ് മരണം. കച്ചവട സ്ഥാപനങ്ങളും, റസിഡൻസ് അസോസിയേഷനും, സ്ഥലം എം.എൽ.എയും സഹായ നിധിയിൽ കണ്ണികളായി. പലരും നിരവധി സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.

കുടുംബത്തിലെ മുഴുവൻ പേരും രോഗബാധിതരായതിനെ തുടർന്നാണ് തുടർ ചികിത്സ വഴിമുട്ടിയത്. ഡിവിഷൻ കൗൺസിലറും നാട്ടുകാരും ചേർന്നാണ് ഇടക്കൊച്ചിയിലെ യൂണിയൻ ബാങ്കിൽ സഹായ അക്കൗണ്ട് തുറന്നത്. ഇടക്കൊച്ചിയിലെ വ്യാപാരി വ്യവസായി സമിതിയും എല്ലാ നാട്ടുകാരും ഒറ്റക്കെട്ടായി നിന്ന് കുടുംബത്തെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടയിലാണ് രാജലക്ഷ്മി ഉറ്റവരെ വിട്ട് പോയത്. സംസ്‌ക്കാരം പിന്നീട് നടക്കും.