video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeCinemaഭാവനയെ അമ്മ കൊന്നു...! അമ്മയുടെ രണ്ടാം 'ട്വന്റി 20'യിൽ ഭാവനയില്ല; ഭാവനയെ കൊന്ന് ഭിത്തിയിൽ തൂക്കും;...

ഭാവനയെ അമ്മ കൊന്നു…! അമ്മയുടെ രണ്ടാം ‘ട്വന്റി 20’യിൽ ഭാവനയില്ല; ഭാവനയെ കൊന്ന് ഭിത്തിയിൽ തൂക്കും; മരിച്ചു പോയവർ തിരിച്ചു വരില്ലെന്ന് ഇടവേള ബാബു

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: മലയാളത്തിലെ എല്ലാ താരങ്ങളെയും അണിനിരത്തി, താര സംഘടനയായ അമ്മ അണിയിച്ചൊരുക്കിയ മെഗാ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ട്വന്റി 20. ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് ഭാവന അഭിനയിച്ചതും. ദിലീപ് നിർമ്മാതാവ് കൂടിയായ ചിത്രത്തിൽ നിർണ്ണായക റോളിലായിരുന്നു ഭാവന. എന്നാൽ, ചിത്രത്തിനു ശേഷമുണ്ടായ ചില സംഭവവികാസങ്ങളെ തുടർന്നു ഭാവന ദിലീപുമായി തെറ്റുകയും, അമ്മയിൽ നിന്നും രാജി വയ്ക്കുകയും ചെയ്തു.

ഇതിനിടെയാണ് ഇപ്പോൾ ട്വന്റി 20യ്ക്കു സമാനമായ മറ്റൊരു മൾട്ടി സ്റ്റാർ ചിത്രത്തിനു അമ്മ ഒരുങ്ങുന്നത്. ഇതേ തുടർന്നുള്ള ചർച്ചകളിൽ പക്ഷേ, ഭാവനയില്ലെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഏറ്റവും പുതിയ വിവരം. റിപ്പോർട്ടർ ചാനലിന്റെ മീറ്റ് ദി എഡിറ്റർ പരിപാടിയിൽ പങ്കെടുത്ത അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ വെളിപ്പെടുത്തലോടെയാണ് ഇപ്പോൾ വീണ്ടും സിനിമ ചർച്ചാ വിഷയമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്നാണ് ഇടവേള ബാബു ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ അവസ്ഥയിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകൾ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു പറയുന്നു.

എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് അമ്മയുടെ വാദം.
ട്വന്റി ട്വന്റിയിൽ പ്രമുഖനടനായ നെടുമുടി വേണു ഇല്ലാതിരിക്കാൻ കാരണം യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണെന്ന് ഇടവേള ബാബു പറഞ്ഞു. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

ഇക്കാര്യം ഇന്നസെന്റ് ഉൾപ്പെടെയുള്ളവരോട് പറഞ്ഞപ്പോൾ എന്നെ ഓടിക്കാൻ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താൽ പടം പരാജയപ്പെടുമെന്ന് അവർ പറഞ്ഞെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിസന്ധിയിലായ മലയാള സിനിമ തീയറ്ററുകളിൽ എത്തുമ്പോൾ ഈ പ്രതിസന്ധിയെ മറികടക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ അമ്മ ട്വന്റി 20 യ്ക്കു സമാനമായ രീതിയിൽ പുതിയ സിനിമയ്ക്ക് ഒരുക്കം നടക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ പുതിയ വിവാദം തലപൊക്കുന്നത്.

പല സിനിമകളുടെയും രണ്ടാം ഘട്ടം എടുക്കുമ്പോൾ, ആദ്യ ഘട്ടത്തിൽ മരിച്ചവരുടെ ചിത്രം വീടിന്റെ ഭിത്തിയിൽ തൂക്കുന്നതാണ് പതിവ്. ഇനി ട്വന്റി 20 യുടെ രണ്ടാം ഭാഗം എടുക്കുമ്പോൾ ഭാവനയുടെ ചിത്രം ഏതെങ്കിലും വീടിന്റെ ഭിത്തിയിൽ ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments