play-sharp-fill
ഇനി ചാനലിൽ ഒറ്റ സി.പി.എമ്മുകാരെ കാണില്ല..! ഏഷ്യാനെറ്റിനു പിന്നാലെ എല്ലാവരോടും പിണങ്ങി സി.പിഎം; ഒറ്റ ചാനലിലും സി.പി.എം പ്രതിനിധികളെ ചർച്ചയ്ക്ക് അയക്കേണ്ടെന്നു തീരുമാനം

ഇനി ചാനലിൽ ഒറ്റ സി.പി.എമ്മുകാരെ കാണില്ല..! ഏഷ്യാനെറ്റിനു പിന്നാലെ എല്ലാവരോടും പിണങ്ങി സി.പിഎം; ഒറ്റ ചാനലിലും സി.പി.എം പ്രതിനിധികളെ ചർച്ചയ്ക്ക് അയക്കേണ്ടെന്നു തീരുമാനം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് അതിന്റെ മൂർധന്യതയിൽ എത്തിനിൽക്കെ, ചാനൽ ചർച്ചകളിൽ നിന്നും നേതാക്കളെ പൂർണമായും പിൻവലിച്ച സി.പി.എം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയതിനു പിന്നാലെയാണ് സി.പി.എമ്മിന്റെ നിർണ്ണായക തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ മറ്റു ചാനൽ ചർച്ചകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സിപിഎം തീരുമാനിച്ചു. തൽക്കാലം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ചർച്ചകൾക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം . ഇതോടെ ഇന്നു നടന്ന ചാനൽ ചർച്ചകളിലൊന്നും സിപിഎം പ്രതിനിധികൾ പങ്കെടുത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ ചാനലുകളിലാണ് സ്വപ്ന സുരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നൽകിയ മൊഴിയുടെ പശ്ചാത്തലത്തിൽ പ്രൈം ടൈം ചർച്ചകൾ നടത്തിയത്. നേരത്തെ തന്നെ ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം ബഹിഷ്‌കരിച്ചതിനാൽ അവിടെ പാർട്ടിയുടെ അനുഭാവികളായ നിരീക്ഷകരാണ് ചർച്ചയ്ക്ക് എത്തിയിരുന്നത്. എന്നാൽ സ്വർണക്കടത്ത് കേസിൽ മനോരമയിലും മാതൃഭൂമിയിലും ചർച്ചയ്ക്ക് പ്രതിനിധികളെ അയച്ചിരുന്നു.

കുറച്ചുനാളായി ചാനലുകൾ ചർച്ചയ്ക്കുള്ളവരെ നേരിട്ടല്ല വിളിക്കേണ്ടത്. ഇതിനായി ചാനലുകൾ എകെജി സെന്ററിൽ വിളിക്കുകയും വിഷയം പറഞ്ഞാൽ പ്രതിനിധികളെ അവർ നിശ്ചയിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്നലെ മാതൃഭൂമി ചാനൽ സ്വർണക്കടത്ത് വിഷയത്തിൽ ചർച്ചയ്ക്കായി പ്രതിനിധിയെ അയക്കണമെന്ന് ആവശ്യപ്പെട്ടെപ്പോൾ എൻഎൻ കൃഷ്ണദാസിനെ എകെജി സെന്റർ ചുമതലപ്പെടുത്തി. എന്നാൽ അദ്ദേഹം ചർച്ചയിൽ നിന്നും ഒഴിവായി. മനോരമയടക്കമുള്ള ചാനലുകൾ പ്രതിനിധികളെത്തേടി വൈകുന്നേരം മൂന്നരയോടെ എകെജി സെന്ററിൽ വിളിച്ചെങ്കിലും ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോൺസൽ ജനറലും 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയിൽ പറയുന്നു. ഇതാണ് ഇപ്പോൾ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്