കോട്ടയത്ത് ഇന്ന് 417 പേർക്ക് കോവിഡ് : 412 പേർക്കും സമ്പർക്കത്തിലൂടെ രോഗം ; 158 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിൽ പുതിയതായി ലഭിച്ച 1917 കോവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 417 എണ്ണം പോസിറ്റീവ്. 412 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മറ്റു ജില്ലക്കാരായ 12 പേരും അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേർ കോവിഡ് ബാധിതരായി.
രോഗികളിൽ 213 പുരുഷൻമാരും 156 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേർക്ക് കോവിഡ് ബാധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
158 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 5557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 15272 പേർ കോവിഡ് ബാധിതരായി. 9695 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17828 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം68
തൃക്കൊടിത്താനം32
ഏറ്റുമാനൂർ30
ചിറക്കടവ് 20
ചങ്ങനാശേരി17
ആർപ്പൂക്കര,കുമരകം15
ഈരാറ്റുപേട്ട14
മാഞ്ഞൂർ11
അതിരമ്പുഴ10
അയർക്കുന്നം8
പാലാ,പനച്ചിക്കാട്,തലയാഴം,വാഴപ്പള്ളി7
കുറിച്ചി, വെച്ചൂർ6
മേലുകാവ്, മുളക്കുളം, രാമപുരം, വൈക്കം, വാഴൂർ5
കല്ലറ, കാണക്കാരി, കങ്ങഴ, ഉദയനാപുരം, വാകത്താനം,വിജയപുരം4
അയ്മനം, കടുത്തുരുത്തി, കരൂർ, കൂരോപ്പട, മണർകാട്, മറവന്തുരുത്ത്, മുണ്ടക്കയം, പായിപ്പാട്, പാമ്പാടി, തിടനാട്, വെള്ളൂർ3
ഭരണങ്ങാനം, ചെമ്പ്, കടപ്ലാമറ്റം, പാറത്തോട്, തലപ്പലം, തലയോലപ്പറമ്പ്, തിരുവാർപ്പ്, ടിവി പുരം2
എലിക്കുളം, എരുമേലി, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, കൂട്ടിക്കൽ, കുറവിലങ്ങാട്, മാടപ്പള്ളി, മണിമല, മീനച്ചിൽ, നെടുംകുന്നം, നീണ്ടൂർ, പുതുപ്പള്ളി, തലനാട്, തീക്കോയി1.