play-sharp-fill
സർക്കാർ ശമ്പളം വാങ്ങുന്ന മൃഗഡോക്ടർമാരുടെ കൊടും ക്രൂരത; മൂന്ന് ആശുപത്രികൾ കയറിയിറങ്ങിയിട്ടും മതിയായ ചികിത്സ ലഭിക്കാതെ നായക്ക് ദാരുണാന്ത്യം; അയ്മനത്തെയും, കുമാരനല്ലൂരിലെയും ജില്ലാ വെറ്റിനറി ആശുപത്രികളിൽ ചികിത്സ നിഷേധിച്ചത് മണിക്കൂറുകളോളം

സർക്കാർ ശമ്പളം വാങ്ങുന്ന മൃഗഡോക്ടർമാരുടെ കൊടും ക്രൂരത; മൂന്ന് ആശുപത്രികൾ കയറിയിറങ്ങിയിട്ടും മതിയായ ചികിത്സ ലഭിക്കാതെ നായക്ക് ദാരുണാന്ത്യം; അയ്മനത്തെയും, കുമാരനല്ലൂരിലെയും ജില്ലാ വെറ്റിനറി ആശുപത്രികളിൽ ചികിത്സ നിഷേധിച്ചത് മണിക്കൂറുകളോളം

തേർഡ് ഐ ബ്യൂറോ

കോട്ടയം: സർക്കാർ ശമ്പളം വാങ്ങുന്ന മൃഗഡോക്ടർമാരുടെ ക്രൂരതയിൽ പൊലിഞ്ഞത് ഒരു പ്രിയപ്പെട്ട നായയുടെ ജീവൻ. അയ്മനത്തെ ഒരു കുടുംബം ഓമനിച്ചു വളർത്തിയ ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട നായക്കാണ് അധികൃതരുടെ അവഗണനയിൽ ജീവൻ നഷ്ടമായത്. രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വിവിധ ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും നായയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ല. രാത്രി പത്തു മണിയോടെ നായ മരിക്കുകയും ചെയ്തു.

അയ്മനം സ്വദേശിയായ സബിൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള നായയാണ് ദാരുണമായി മരിച്ചത്. കുമാരനല്ലൂർ, അയ്മനം, കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയിലെ ഡോക്ടർമാരാണ് രോഗബാധിതനായി തളർന്നു കിടന്ന നായയെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്നത്. ഇതു സംബന്ധിച്ചു നായയുടെ ഉടമ സബിൻ ബാബു ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇവിടെ കാണാം

സർക്കാർ ശമ്പളം വാങ്ങി എന്ത് തോന്നിവാസവും കാണാക്കാമെന്നുള്ളതിന്റ ഉത്തമ ഉദാഹരണമാണ് കോട്ടയത്തെ സർക്കാർ വെറ്റിനറി ആശുപത്രികളിലെ ജീവനക്കാരുടേത്.

എന്റെ വീട്ടിലെ ഡാഷ് ഇനത്തിലുള്ള നായ മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവും കുടിക്കുന്നില്ല. ഇന്ന് രാവിലെ അയ്മനം പുലിക്കുട്ടിശ്ശേരി ഭാഗത്തുള്ള വെറ്റിനറി ആശുപത്രിയിൽ ചെന്നു. സമയം 11 മണി. ആശുപത്രിയുടെ ഗേറ്റ് മാത്രം തുറന്നിട്ടുണ്ട് ഒരു ജീവനക്കാരെ പോലും കാണാൻ സാധിച്ചില്ല. ബോർഡിലെ പ്രവർത്തന സമയം 1 മണി വരെ. ഒടുവിൽ അടുത്തുള്ള കടയിൽ തിരക്കിയപ്പോൾ അറിയാൻ സാധിച്ചത് അവിടെ ഡോക്ട്ടർ ഇല്ലാതായിട്ട് മാസങ്ങളായി ജീവനക്കാർ തോന്നുമ്പോൾ വരും പോകും.

ഒടുവിൽ ജീവനക്കാരിയെ ഫോണിൽ വിളിച്ചപ്പോൾ മരുന്ന് പറഞ്ഞ് തരാം എതേലും മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങിക്കോളാൻ. എന്തായാലും അത് വേണ്ടന്ന് കരുതി കുമാരനെല്ലൂരുള്ള അശുപത്രിയിൽ ചെന്നു. മൊത്തം ശ്മശാനമൂകത. ചീട്ടെടുക്കാനെത്തിയ എന്നോട് ജീവനക്കാരിയുടെ മറുപടിയെത്തി.. ഇവിടെ രണ്ട് ദിവസം ഡോക്ടർ അവധിയാണ് കോട്ടയം പൊക്കോളാൻ.. എന്തായാലും പോകാൻ തീരുമാനിച്ചു.

തീർത്തും മോശമായ ആരോഗ്യനില നായക്ക്. കേട്ടയമെത്തിയപ്പോൾ അതിലും രസം. കോട്ടയം മെഡിക്കൽ കോളേജിൽ ഇത്രയും ആളുകൾ കാണില്ല. എന്തായാലും ചീട്ട് എടുത്ത് ഡോക്ടറോട് കാര്യം പറഞ്ഞ് തീരുന്നതിന് നുമ്പ് തന്നെ മറുപടിയെത്തി. വെളിയിൽ വെയ്റ്റ് ചെയ്യൂ.. നോക്കാം.. 2 മണിക്കൂറിനടുത്ത് വെയ്റ്റ് ചെയ്ത് നിന്നിട്ടും ഡോക്ട്ടർ നോക്കിയില്ല. ഇടക്ക് വരും അങ്ങേട്ടും ഇങ്ങോട്ടും നടക്കും. ചിലർക്ക് വെളിയിൽ നിന്ന് മരുന്നിനുള്ള ചീട്ട് കൊടുക്കും.

ഒടുവിൽ അവിടെ തിരക്ക് കൂടാനുള്ള കാര്യം മനസ്സിലായി . അയാൾ വേണ്ട പോലെ ആരെയും നോക്കുനില്ല. ആകെ ചെയ്യുന്ന ജോലി വാതിൽക്കലുളള മെഡിക്കൽ ഷോപ്പ്കാരന് കുറച്ച് കച്ചവടം ഉണ്ടാക്കുമെന്നുള്ളതാണ്. എല്ലാവരുടെയും സമയത്തിന് വിലയുണ്ട് . ഇവരെപ്പോലെയുള്ളവർ ജനങ്ങളെ സേവിക്കുന്നതിനല്ല ശമ്പളം വാങ്ങുന്നത് ഉപദ്രവിക്കുന്നതിനാണ്. ഒടുവിൽ ഞങ്ങൾ വടവാതൂരുള്ള സ്വകാര്യ വെറ്റിനറി ആശുപത്രിയൽ നിന്ന് മരുന്ന് വാങ്ങി. നല്ല പെരുമാറ്റമുള്ള ഡോക്ടർ . വാങ്ങിയ ഫീസിന് അന്തസായിതന്നെ ജോലി ചെയ്യുന്ന ഡോക്ടറും ജീവനക്കാരും.

നായ മരിച്ച ശേഷം രാത്രി സബിൻ ഇട്ട പോസ്റ്റ്
വെറ്റിനറി ഡോക്ട്ടമാരോട് പ്രത്യേക നന്ദി അറിയിക്കുന്നു.. പ്രത്യേകിച്ച് പ്രിത്യശൂന്യനായ കോട്ടയത്തെ ഡോക്ടറോട്… എന്റെ ഡാഷിന്റെ ചിരികളിയൊക്കെ ഈ ലോകത്തോട് വിട പറഞ്ഞു….