video
play-sharp-fill

പ്രധാനമന്ത്രി വാ തുറക്കാത്തത് പേടികൊണ്ട് – യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ

പ്രധാനമന്ത്രി വാ തുറക്കാത്തത് പേടികൊണ്ട് – യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : രാജ്യത്ത് സ്ത്രീകൾക്കും ദളിതർക്കുമെതിരായി ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ അതിക്രമങ്ങൾ ഉണ്ടായിട്ടും പ്രധാന മന്ത്രി അതിനെതിരെ ഒരക്ഷരം മിണ്ടാത്തത് പേടി കൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.

മോദി – യോഗി ഭരണകൂട ഭീകരതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സ്വാഭിമാനയാത്ര രണ്ടാം ദിവസമായ ഇന്നലെ കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചപ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് വർധിച്ചുവരുന്ന ദളിതർക്കും, സ്ത്രീകൾക്കും എതിരായ അതിക്രമങ്ങളോട് മൗനം പാലിച്ചുകൊണ്ട് ഇനി മോദി സർക്കാരിന് മുന്നോട്ടു പോവാൻ കഴിയില്ല. സർക്കാരിന് എതിരായിട്ടുള്ള യുവാക്കളുടെ വലിയ പ്രതിഷേധമാണ് ജാഥയ്ക്ക ലഭിച്ച സ്വീകാര്യതയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.

ഇരിക്കൂർ എംഎൽഎ കെ സി ജോസഫ് സ്വാഭിമാനയാത്രയെ കോട്ടയം ജില്ലയിലേക്ക് സ്വീകരിച്ചു. അൻവർ സാദത്ത് എംഎൽഎ, ഹൈബി ഈഡൻ എംപി, ഡീൻ കുര്യാക്കോസ് എംപി, വി ടി ബൽറാം എംഎൽഎ, റോജി എം ജോൺ എംഎൽഎ, ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി ഭാരവാഹികളായ പി.ആർ സോനാ, ടോണി ചമ്മണി,നാട്ടകം സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് പി പി സിബിച്ചൻ, എ സനീഷ് കുമാർ, അബ്ദുൽ സലാം റാവുത്തർ, തുടങ്ങിയവർ ജാഥയുടെ ഭാഗമായി.

യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എസ് എം ബാലു, എസ് കെ പ്രേംരാജ്, ശോഭ സുബിൻ,ബിനു ചുള്ളി യിൽ, യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ് തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.