video
play-sharp-fill

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ; ബിഷപ്പ് ഹൗസിന് മുന്നിൽ പൊലീസ് വലയം തീർത്തു

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ; ബിഷപ്പ് ഹൗസിന് മുന്നിൽ പൊലീസ് വലയം തീർത്തു

Spread the love

സ്വന്തം ലേഖകൻ

ജലന്ധർ: ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ വിശദമാക്കിയതിനെ തുടർന്ന് ജലന്ധർ ബിഷപ്പ് ഹൗസിന് മുന്നിൽ വൻ പോലീസ് വിന്യാസമാണുള്ളത്. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യുകയും ഇതിനു പിന്നാലെ അറസ്റ്റും ഉണ്ടാകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ബിഷപ്പ് ഹൗസിന് മുമ്പിലുള്ള റോഡിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വാഹന ഗതാഗതം തടഞ്ഞു. പരാതിയിൽ പറയുന്ന ആദ്യ സംഭവം 2014ലാണ് നടന്നതെന്നും, പ്രാഥമികാന്വേഷണത്തിന് ശേഷമേ തുടർനടപടികളിലേക്ക് പോകാനാകൂവെന്നും അറസ്റ്റ് എപ്പോൾ ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും സർക്കാർ കോടതിയിൽ വിശദമാക്കി. കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു.