അവാർഡുകൾ എല്ലാം ശിങ്കിടികൾക്ക്; വനം വന്യജീവി വകുപ്പിന്റെ ഫോട്ടോ ഗ്രാഫി അവാർഡ് നിർണ്ണയത്തിനെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ
കോട്ടയം: പ്രഫഷണൽ ഫോട്ടോഗ്രാഫർമാർ തമ്മിൽ ഏറ്റുമുട്ടിയ വനം വകുപ്പിന്റെ ഫോട്ടോഗ്രാഫി മത്സരത്തിൽ അവാർഡ് നിർണ്ണയത്തെ ചൊല്ലി വിവാദം.
വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മൽസരത്തിൽ മൊബൈലിൽ പോലും എടുക്കാൻ സാധിക്കുന്ന ഫോട്ടോയ്ക്ക് അവാർഡ് നൽകിയതാണ് വിവാദമായത്.
വിധി നിർണയത്തിൻറെതിരെ ഫോട്ടോഗ്രാഫർമാർ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് ഇപ്പോൾ വിഷയം ചർച്ചയായത്.ഒന്നാം സ്ഥാനത്തിന് പരിഗണിക്കേണ്ട നിരവധി ചിത്രങ്ങൾ ഒഴിവാക്കിയും , പ്രോത്സാഹന സമ്മാനത്തിൽ ഒതുക്കിയതായുമാണ് ആരോപണം .ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഫോറെസ്‌റ് ഡിപ്പാർട്‌മെന്റ് പുറത്തുവിട്ട ചിത്രങ്ങൾ. ഒബ്‌സർവേഷൻ, ആന്റിസിപ്പേഷൻ, പ്രസൻസ് ഓഫ് മൈൻഡ്, ടൈമിംങ്, സ്‌കിൽ എല്ലാം ഒത്തിണങ്ങിയ പൂർണമായും അവഗണിച്ചു കൊണ്ട്, കണ്ട് പഴകിയതും അതികം പരിശ്രമം കൂടാതെ എടുക്കുവാൻ സാധിക്കുന്ന ചിത്രങ്ങൾക്ക് അവാർഡ് കൊടുത്ത ജൂറിക്ക് നേരെ ആണ് ഫോട്ടോഗ്രാഫേഴ്‌സിന്റെ പ്രധിഷേധം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രോത്സാഹന സമ്മാനം കിട്ടിയ ദീപേഷ് പുതിയ പുരയിൽ എടുത്ത ചിത്രത്തിനാണ് പ്രേക്ഷകരുടെ വോട്ട് . ഫോട്ടോ കോണ്ടെസ്റ്റിന്റെ വിജയികളെ പ്രഖ്യാപിച്ചിട്ടും ജഡ്ജസിന്റെ പേരുവിവരങ്ങൾ ഇതുവരെ ഡിപ്പാർട്‌മെന്റ് പുറത്തുവിട്ടില്ല. കഴിഞ്ഞ വർഷവും ,ഈ വർഷത്തെ മത്സരം തുടങ്ങുന്നതിനു മുൻപും സംഘടനകളും , വ്യക്തികളും രേഖമൂലം പരാതി കൊടുത്തിട്ടുള്ളത് ആണ്.
എന്നിട്ടും ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് ഫോട്ടോഗ്രാഫേഴ്‌സിന്റെ പരാതി.. മുൻ വർഷങ്ങളിൽ നടന്ന മത്സരങ്ങളും, ഡിപ്പാർട്ടമെന്റ് ഇറക്കിയ കോഫി ടേബിൾ ബുക്കും, ഫിലിമുകളും അടക്കം അന്വേഷിക്കണം എന്നാണ് ഫോട്ടോഗ്രാഫേഴ്‌സിന്റെ ആവശ്യം.
ഫോട്ടോഗ്രാഫറായ സച്ചിൻ പി.സേവ്യറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കേരള ഫോറെസ്റ്റ് വൈൽഡ് ലൈഫ് ഡിപ്പാർട്‌മെന്റ് നടത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മൽസരത്തിൽ ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങൾ കരസ്തമാക്കിയ ചിത്രങ്ങൾ കണ്ട്.
കാണുവാൻ ഭംഗിയുള്ള നല്ല ചിത്രങ്ങൾ ആണെങ്കിലും. അവാർഡിന് അർഹം ആകുവാൻ തക്ക എന്ത് യോഗ്യത ആണ് ആ ചിത്രങ്ങൾക്ക് ഉള്ളതെന്ന് മനസിലായില്ല.
ഒരു കിളിക്ക് മറ്റൊരു കിളി പറന്നു കൊണ്ട് തീറ്റ കൊടുക്കുന്നത്, ചെടിയിലേക്ക് പറന്നു എത്തുന്ന പ്രാണി, വിളറിപിടിച്ചു ഓടുന്ന കാട്ടു പോത്ത് ഇതൊക്കെ കേരള ഫോറെസ്റ്റ് വൈൽഡ് ലൈഫ് ഡിപ്പാർട്‌മെന്റ് സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മൽസരത്തിൽ ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങൾ കരസ്തമാക്കിയ ചിത്രങ്ങൾ ആണ്.
എത്ര കണ്ട് പഴകിയ ഫ്രെയിമുകൾ ആണ് ഇവയൊക്കെ. ഒന്ന് മനസുവെച്ചാൽ രണ്ടും, മൂന്നും സ്ഥാനം നേടിയ ചിത്രങ്ങൾ ഒക്കെ ഷട്ടർ സെറ്റിംഗ്‌സ് ഉള്ള ഏതൊരു മൊബൈയിൽ ക്യാമറയിൽ വേണമെങ്കിലും എടുക്കാം. വെറുതെ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ, അല്ലെങ്കിൽ ഏതെങ്കിലും ഒരു ഫോട്ടോഗ്രഫി പേജിൽ ഒന്ന് കയറി നോക്കിയാൽ പോലും കാണും സമാന സ്വഭാവം ഉള്ള നിരവധി ഫ്രെയിമുകൾ.
എന്നാൽ സമാശ്വാസ സമ്മാനത്തിന് അർഹമായ ഈ ചിത്രങ്ങൾ നോക്കു.
ഇത്തരം ഫ്രെയിം ഒക്കെ അപൂർവം ആണ് കാരണം അങ്ങനെ ഇങ്ങനെ ഒന്നും നമ്മുടെ കണ്ണിൽ ഇത്തരം സന്ദർഭങ്ങൾ പെടുകയുമില്ല പെട്ടാൽ തന്നെ അത് ക്യാമറയിൽ പകർത്തണമെങ്കിൽ അൽപ്പം പ്രയാസവും ആണ്.
ഉദാഹരണമായി ആ തവള തുമ്പിയെ പിടിക്കുന്ന ചിത്രം നോക്കു, ഒരു പാട് കാര്യങ്ങൾ ഒത്തു ചേർന്നലെ അങ്ങനെ ഒരു ചിത്രം കിട്ടു.
1. സന്ദർഭം:
ഒരു തവള അത്രയും ഉയർത്തിൽ ചാടി ഇരയെ ആക്രമിക്കുന്ന സദർഭം ഒക്കെ അപൂർവമാണ് കാരണം മിക്കപ്പോഴും ജലത്തിൽ വീണു കിടന്ന് പിടക്കുന്ന പ്രാണികളെ ഭക്ഷിക്കാൻ ആണ് അതിന് താല്പര്യാം. കാരണം തുമ്പികൾ തവളയുടെ മുകളിലൂടെ താണ് പറക്കുന്ന ഒരു സദർഭം അവിടെ ഉണ്ടാകണം എങ്കിലേ ഈ ചിത്രത്തിന്റെ ഒന്നാമത്തെ ഘടകം പൂർത്തിയാക്കു.
രണ്ട്. സന്ദർഭം മനസിലാക്കുക:
രണ്ട് രീതിയിൽ ആണ് ഒരു ഫോട്ടോഗ്രാഫർ ഈ സന്ദര്ഭത്തെ മനസിലാകുന്നത് ഒന്ന് തവള തുമ്പിയെ ആക്രമിക്കുന്ന ഒരു കാഴ്ച അയാൾ കാണണം. അപ്പോൾ വീണ്ടും അങ്ങനെ ഒരു സന്ദർഭം ഉണ്ടാകാം എന്നാ ധാരണയിൽ ക്യാമറ സജ്ജീകരിച്ചു കാത്തിരിക്കണം.പെട്ടനൊന്നും കണ്ണിൽ പെടാത്ത ഈ നിമിഷം അയാൾ കണമെങ്കിൽ ആ സ്ഥലം അദ്ദേഹം നന്നായി വിഷിച്ചിട്ടുണ്ടാകാം.
രണ്ട്, അങ്ങനെ ഒരു കാഴ്ച കാണാതെ തന്നെ തവളയുടെ ഇരിപ്പും, തുമ്പിയുടെ താന്നുള്ള പറക്കലും കണ്ട് ഏത് നിമിഷവും ഒരു അറ്റാക്ക് ഉണ്ടാകാം എന്നാ പ്രതിക്ഷയോടെ ക്യാമറ സെറ്റ് ചെയ്തു കാത്തിരിക്കണം .
3: കാത്തിരിപ്പ് :
ഇനീ ആ സ്ഥലത്ത് ഒരു കൊക്കിന്റെ ചിത്രം എടുക്കാൻ പോയപ്പോൾ വളരെ അപ്രതീക്ഷിതമായി ഇങ്ങനെ ഒരു സന്ദർഭം കണ്ടതാണെങ്കിൽ കൂടി. വീണ്ടും അത് ഉണ്ടാകുവാനുള്ള കാത്തിരിപ്പ് അതായത് ആ സന്ദർഭത്തിന്റെ സ്വഭാവം മനസിലാക്കി,ഷട്ടർ, ഐ. എസ്. ഓ, അപ്പച്ചർ ഒക്കെ സെറ്റ് ചെയ്തു. കറക്റ്റ് ഫ്രെയിമിൽ സൂം ചെയ്തു നിർത്തി, ഷട്ടറിൽ കൈവെച്ചു കൊണ്ടുള്ള നീണ്ട കാത്തിരിപ്പ് തന്നെ വേണം. കാരണം മനുഷ്യനെ പോലെ അല്ല മറ്റു ജീവികൾ ഒരു ഇരയെ(prey ) കിട്ടുവാനുള്ള എല്ലാ സന്ദര്ഭങ്ങളും വേട്ടക്കാരനായ ജീവിക്കു(predator) അനൂകം ആയാൽ മാത്രമേ അതിനെ അത് ആക്രമിക്കു ച. പണ്ട് ഒരു പൊന്മാർ മീനിനെ കൊത്താൻ വെള്ളത്തിൽ ചാടുന്ന ഒരു ചിത്രം എടുക്കാൻ വേണ്ടി മരക്കൊമ്പിൽ ഇരിക്കുന്ന പൊന്മാർ വെള്ളത്തിൽ ഇറങ്ങുന്നതും നോക്കി ഷട്ടറിൽ വിരൽ വെച്ച് മണിക്കൂറുകളോളം ഇരുന്ന അനുഭവം എനിക്കുണ്ട്.
ഇനീ അങ്ങനെ കാത്തിരുന്നാൽ തന്നെ ഈ ഒരു നിമിഷം എന്നത് മിനുട്ടുകൾ ഓളം നീണ്ടു നിക്കുന്ന ഒന്നല്ല എറിപോയാൽ ഒരു സെക്കന്റ്. ആ ഒരു സെക്കൻഡിൽ നടക്കുന്ന സംഭവം പകർത്തുക എന്നത് ശ്രമകരം തന്നെയാണ് എത്ര ഷട്ടർ സ്പീഡ് കണ്ടിന്യൂസ് ഷൂട്ട് സെറ്റിംഗ്‌സ് ക്യാമറ ആണെങ്കിൽ തന്നെയും ഇത്തരം ഒരു ഫ്രെയിം ശ്രമകരം ആണ്. ശ്രദ്ധ മാറാതെ വേട്ടക്കാരന്റെ ആക്രമണം നോക്കിയിരിക്കുന്ന ക്യാമറമാൻ ആ ആക്രമണം ആരംഭിക്കുന്ന നിമിഷത്തിൽ തന്നെ ഷട്ടർ അമർത്തിയിരിക്കണം ഒരു നിമിഷം വൈകിയാൽ തവള തുമ്പിയെ തിന്നുകൊണ്ടിരിക്കുന്ന ചിത്രം ആയിരിക്കാം ചിലപ്പോൾ ക്യാമറയിൽ വന്നിട്ടുണ്ടാകുക. ഒറ്റ തവണ ഒന്നും കൃത്യമായി ആ സമയത്ത് തന്നെ ഷട്ടർ അമർത്താൻ ക്യാമറമാന് കഴിഞ്ഞെന്നു വരില്ല അതിനാൽ പാളി പോകുമ്പോൾ വീണ്ടും എവിടെയാണ് പാളി പോയതെന്ന് മനസിലാക്കി അടുത്ത അക്രമണത്തിനായി വീണ്ടും കാത്തിരിക്കേണ്ടി വന്നേക്കാം.
‘Observation, anticipation, presence of mind, timing, skill, expertise ‘
എല്ലാം ഒത്തിണങ്ങിയ ഇത്തരം ചിത്രങ്ങളെ പൂർണമായും അവഗണിച്ചു കൊണ്ട്, കണ്ട് പഴകിയതും അതികം പരിശ്രമം കൂടാതെ എടുക്കുവാൻ സാധിക്കുന്ന ചിത്രങ്ങൾക്ക് അവാർഡ് കൊടുത്ത ജഡ്ജിങ് പാനലിനു നമോവാകം.ഈ കണക്കിനാണെങ്കിൽ അവാർഡും, സമാശ്വാസ സമ്മാനം ലഭിച്ച ചിത്രങ്ങളെക്കാളും നല്ല ചിത്രങ്ങൾ ഒന്നും പരിഗണിക്ക പെടാതെ പോലും പോയിട്ടുണ്ടാകാം.
(ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ നേടിയ ചിത്രങ്ങൾ വൈൽഡ് ലൈഫ് ഡിപ്പാർട്‌മെന്റ് പേജിൽ ഉണ്ട്. ലിങ്ക് കമന്റ് ബോക്‌സിൽ )