play-sharp-fill
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പരാതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യണം ; അന്വേഷണത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി : നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര  മന്ത്രാലയം

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പരാതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യണം ; അന്വേഷണത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി : നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര  മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പരാതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

സ്ത്രീകളുടെ പരാതിയിൽ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ നിയമനടപടി സ്വീകരിക്കണം. ഇത്തരം കേസുകളിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ സഹായം ആവശ്യപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി ലഭിച്ച് രണ്ടുമാസത്തിനുള്ളിൽ കേസ് അന്വേഷണം പൂർത്തിയാക്കണം. അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനായി രൂപീകരിച്ച പോർട്ടലായ ‘ഐടിഎസ്എസ്ഒ’ വഴി സഹായം തേടാമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഇരയായവരെ വൈദ്യശാസ്ത്ര പരിശോധനയ്ക്ക് വിധേയരാക്കണം.

തെളിവ് ശേഖരണത്തിൽ കൃത്യവും ശാസ്ത്രിയവുമായ മാനദണ്ഡങ്ങൾ പാലിക്കണം. പരാതികളിൽ നടപടി സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് മേലധികാരികൾ ഉറപ്പ് വരുത്തണമെന്നും കേന്ദ്രം നിർദേശം നൽകി.