play-sharp-fill
സ്വർണ്ണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകിയതിന് ശേഷം വധഭീഷണിയുണ്ടെന്ന് സന്ദീപ് നായർ : ജയിലിനുള്ളിൽ വച്ച് വകവരുത്താനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന് സന്ദീപ് എൻ.ഐ.എ കോടതിയോട്

സ്വർണ്ണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകിയതിന് ശേഷം വധഭീഷണിയുണ്ടെന്ന് സന്ദീപ് നായർ : ജയിലിനുള്ളിൽ വച്ച് വകവരുത്താനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന് സന്ദീപ് എൻ.ഐ.എ കോടതിയോട്

സ്വന്തം ലേഖകൻ

കൊച്ചി: രഹസ്യമൊഴി നൽകിയതിന് ശേഷം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ബാഗേജ് സ്വർണക്കടത്തു കേസിലെ നാലാം പ്രതി സന്ദീപ് നായർ. തനിക്ക് വധഭീഷണിയുണ്ടെന്നു സന്ദീപ് നായർ എൻഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചു.

ജയിലിനുള്ളിൽ വെച്ച് തന്നെ ആക്രമിക്കാനും വകവരുത്താനും സാധ്യതയുണ്ട്. അതിനാൽ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു മാറ്റണമെന്നും സന്ദീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാനുള്ള നിയമസാധ്യത അന്വേഷണ സംഘം പരിശോധിച്ച് വരികെയായിരുന്നു. ഇതിനിടയിലാണ് വധഭീഷണിയുണ്ടെന്ന് പ്രതി അറിയിച്ചത്

കേസിലെ മറ്റ് പ്രതികൾക്കൊപ്പം വിയ്യൂർ ജയിലിൽ തുടരാനാകില്ലെന്നും ജയിൽ മാറ്റം വേണമെന്നും സന്ദീപ് എൻഐഎ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. സന്ദീപ് നായരുടെ ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

സന്ദീപ് മാപ്പ് സാക്ഷിയാകാൻ നടത്തുന്ന ശ്രമത്തിന് ചുവടുപിടിച്ച് മറ്റ് മൂന്ന് പ്രതികൾ കൂടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകാൻ ശ്രമിക്കുന്നുണ്ട്. കേസിൽ കൂടുതൽ മാപ്പ് സാക്ഷികൾ ഉണ്ടാകുമെന്നാണ് അന്വേഷണസംഘവും പ്രതീക്ഷിക്കുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അടുത്ത ചൊവ്വാഴ്ച വിധി പറയും. ു.