video
play-sharp-fill
ഒൻപതും പതിനഞ്ചും വയസുള്ള മക്കളെ വീട്ടിൽ തനിച്ചാക്കി അയൽവാസിയായ കാമുകനൊപ്പം നാടുവിട്ടു; 31 കാരി നാടുവിട്ടത് 26 കാരനായ അയൽവാസിയ്‌ക്കൊപ്പം; രണ്ടു പേരെയും തമിഴ്‌നാട്ടിൽ നിന്നും പൊലീസ് പിടികൂടി

ഒൻപതും പതിനഞ്ചും വയസുള്ള മക്കളെ വീട്ടിൽ തനിച്ചാക്കി അയൽവാസിയായ കാമുകനൊപ്പം നാടുവിട്ടു; 31 കാരി നാടുവിട്ടത് 26 കാരനായ അയൽവാസിയ്‌ക്കൊപ്പം; രണ്ടു പേരെയും തമിഴ്‌നാട്ടിൽ നിന്നും പൊലീസ് പിടികൂടി

തേർഡ് ഐ ബ്യൂറോ

പട്ടാമ്പി: ഫെയ്‌സ്ബുക്കിൽ സജീവമായ വീട്ടമ്മ അയൽവാസിയായ 26 കാരനൊപ്പം ഒളിച്ചോടി. ഒൻപതും പന്ത്രണ്ടും വയസു പ്രായമായ രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് വീട്ടമ്മ അയൽവാസിയായ കാമുകനൊപ്പം ഒളിച്ചോടിയത്. ഇതോടെ 26 കാരനായ യുവാവുമായി അടുപ്പം സ്ഥാപിക്കുകയും, ഇവർ കഴിഞ്ഞ ഫെബ്രുവരിയിൽ ഒളിച്ചോടുകയുമായിരുന്നു.

ഇവരുടെ ഭർത്താവ് ഓട്ടോഡ്രൈവറാണ്. മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി യുവതിയെ ഭർത്താവ് വഴക്കു പറഞ്ഞിരുന്നു. ഇതേ തുടർന്നു, ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഈ തർക്കത്തിനിടയിൽ ഇടപെട്ട കാമുകൻ തന്ത്രപരമായി യുവതിയുമായി ഒളിച്ചോടുകയായിരുന്നു. പട്ടാമ്പി ശങ്കരമംഗലം സ്വദേശികളാണ് ഒളിച്ചോടിയ യുവതിയും യുവാവും. തുടർന്നു ഭർത്താവിന്റെയും ബന്ധുക്കളുടെയും പരാതിയിൽ മാസങ്ങളായി പട്ടാമ്പി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്നാണ്, ഇവരെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2020 ഫെബ്രുവരിയിലാണ് ഒമ്പതും 15-ഉം വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് അയൽവാസിയായ 26-കാരനൊപ്പം ഇവർ തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടിയത്. ഭർത്താവിന്റെ വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തിയ, പട്ടാമ്പി സർക്കിൾ ഇൻസ്‌പെക്ടർ സിദ്ധീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംസ്ഥാന അതിർത്തിയായ ഗോപാലപുരത്ത് നിന്നും ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.

സബ് ഇൻസ്‌പെക്ടർ പ്രദീപ്, സീനിയർ വുമൺ സിവിൽ പോലീസ് ഓഫീസർ പ്രസീദ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.