video
play-sharp-fill

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച കേസിലെ രണ്ട് വൈദികർ കീഴടങ്ങി

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച കേസിലെ രണ്ട് വൈദികർ കീഴടങ്ങി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച കേസിൽ അറസ്റ്റിലാകാനുള്ള രണ്ട് ഓർത്തഡോക്‌സ് സഭാ വൈദികരും കീഴടങ്ങി. കേസിലെ ഒന്നും നാലും പ്രതികളായ ഫാ. സോണി വർഗീസ്, ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവരാണ് ഇന്ന് രാവിലെ കൊല്ലം ക്രൈംബ്രാഞ്ച് ഒഫീസിൽ കീഴടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ഇരുവരോടും 13ന് മുമ്പ് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. രണ്ടും മൂന്നും പ്രതികളായ ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ മാത്യു എന്നിവർ നേരത്തെ അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങിയിരുന്നു.