പാമ്പാടി വില്ലേജ് ഓഫിസിലെ തട്ടിപ്പ്; തന്റെ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫിസിനു മുന്നിൽ വയോധികന്റെ സമരം; സമരം നടത്തിയത് വെള്ളൂർ പായിപ്ര സ്വദേശി സൈമൺ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

പാമ്പാടി: പാമ്പാടി വില്ലേജ് ഓഫിസിൽ രേഖകൾക്കായി എത്തിയെങ്കിലും വർഷങ്ങളായി രേഖകൾ നൽകുന്നില്ലെന്ന് ആരോപിച്ചു വയോധികന്റെ സമരം വില്ലേജ് ഓഫിസിനു മുൻപിൽ. വർഷങ്ങൾക്കു മുൻപ് ഇദ്ദേഹം നൽകിയ രേഖകൾ വില്ലേജ് ഓഫിസിൽ കാണാനില്ലെന്നും, ഇവിടെ എത്തുന്ന ജീവനക്കാരോട് മോശമായി പെരുമാറുന്നതായി ആരോപിച്ചുമാണ് ഇപ്പോൾ വെള്ളൂർ പായിപ്ര സ്വദേശി സൈമൺ എം.ജോർജ് രംഗത്ത് എത്തിയത്.

സെമൺ ജോർജിന്റെ ആധാരത്തിന്റെ രേഖകൾ ആവശ്യപ്പെട്ട് ഇദ്ദേഹം നേരത്തെ വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഈ വിവരാവകാശ അപേക്ഷയിലും, ഇദ്ദേഹത്തിന്റെ ആധാരത്തിന്റെ പകർപ്പും നൽകിയില്ലെന്നാരോപിച്ചാണ് ഇദ്ദേഹം വില്ലേജ് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസിൽ എത്തിയ ഇദ്ദേഹം ഏതാനും രേഖകൾ ആവശ്യപ്പെട്ട് പണം അടച്ചിരുന്നു. എന്നാൽ, പണം അടച്ചെങ്കിലും ഈ ഫയലിന്റെ പകർപ്പുകൾ ഇദ്ദേഹത്തിനു നൽകിയില്ല. ഇത് കൂടാതെ ഇദ്ദേഹം വർഷങ്ങൾക്കു മുൻപ് സമർപ്പിച്ച അപേക്ഷയിലുള്ള ഫയലും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു വില്ലേജ് ഓഫിസ് അധികൃതർ പറയുന്നു. മുൻ വില്ലേജ് ഓഫിസറായിരുന്ന ആൾ തന്റെ രേഖകൾ നശിപ്പിച്ചു കളഞ്ഞതാണെന്നാണ് സൈമണിന്റെ പരാതി.

ഇവിടെ എത്തുന്ന ആളുകളിൽ നിന്നും കരം സ്വീകരിക്കുന്നില്ലെന്നും, പരാതിക്കാർക്ക് കൈപ്പറ്റ് രസീത് നൽകുന്നില്ല, ഇതു സംബന്ധിച്ചുള്ള ബോർഡ് ജില്ലയിൽ പ്രദർശിപ്പിച്ചിട്ടില്ലന്നും അദ്ദേഹം പരാതിപ്പെടുന്നു. ഇത് അടക്കമുള്ള ക്രമക്കേടുകൾ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ താൻ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കാര്യങ്ങൾ അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി തഹസീൽദാർ ജോർജ് കുര്യൻ സ്ഥലത്ത് എത്തി. തുടർന്നു, വിവരം അറിഞ്ഞ് പാമ്പാടി പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. തുടർന്നു ഉദ്യോഗസ്ഥർ സൈമൺ എം.ജോർജുമായി ചർച്ച നടത്തുകയാണ്.