play-sharp-fill
പെൻഷൻ നിർണ്ണയ കാലാവധി വെട്ടിക്കുറയ്ക്കരുത് :  എൻ.ജി.ഒ. അസോസിയേഷൻ

പെൻഷൻ നിർണ്ണയ കാലാവധി വെട്ടിക്കുറയ്ക്കരുത് : എൻ.ജി.ഒ. അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം : സർക്കാർ ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്ന കാലാവധി വെട്ടിക്കുറച്ച സർക്കാർ നടപടി പുനപരിശോധിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.


16 % ക്ഷാമബത്ത , ലീവ് സറണ്ടർ , തടഞ്ഞുവച്ച ഒരു മാസ ശമ്പളം എന്നിവ നൽകുവാൻ സർക്കാർ തയ്യാറാവുന്നില്ല. ശബള പരിഷ്ക്കരണവും നീട്ടികൊണ്ടു പോകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം താലൂക്ക് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് സജിമോൻ സി ഏബ്രഹാം അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സോജോ തോമസ് , ജില്ലാ ജോ. സെക്രട്ടറി അജേഷ് പി.വി. , അജയൻ ടി.കെ. , തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.