play-sharp-fill
മനുഷ്യർ മാലാഖമാരായി, തെരുവുനായക്കു ദുരിതത്തിൽ നിന്നും മോചനം..! കഴുത്തിലെ ട്യൂമറുമായി ദുരിതം അനുഭവിച്ച തെരുവുനായക്കു കരുതലുമായി ചങ്ങനാശേരി മൃഗാശുപത്രി അധികൃതർ; രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ 700 ഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു

മനുഷ്യർ മാലാഖമാരായി, തെരുവുനായക്കു ദുരിതത്തിൽ നിന്നും മോചനം..! കഴുത്തിലെ ട്യൂമറുമായി ദുരിതം അനുഭവിച്ച തെരുവുനായക്കു കരുതലുമായി ചങ്ങനാശേരി മൃഗാശുപത്രി അധികൃതർ; രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ 700 ഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു

തേർഡ് ഐ ബ്യൂറോ

ചങ്ങനാശേരി: കഴുത്തിൽ ട്യൂബറുമായി ദുരിതം അനുഭവിച്ച തെരുനായക്ക് ഒരു കൂട്ടം മനുഷ്യർ രക്ഷകരായി. കുറിച്ചി മന്ദിരം കവലയിൽ അലഞ്ഞു തിരിഞ്ഞു നടന്ന തെരുനായക്കാണ് ഒരു കൂട്ടം മനുഷ്യർ രക്ഷകരായത്. ചങ്ങനാശേരി വെറ്റിനറി പോളിക്ലിനിക്കിൽ നടന്ന രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ നായയുടെ കഴുത്തിലെ 700 ഗ്രാം തൂക്കമുള്ള വലിയ മുഴ നീക്കം ചെയ്തു.

രണ്ടാഴ്ച മുൻപായിരുന്നു സംഭവങ്ങളുടെ തുടക്കം. കുറിച്ചി മന്ദിരം കവല സ്വദേശിയും മുൻ നേവി കമാൻഡറുമായ  ലിജോയും ഭാര്യയും മന്ദിരം കവല വഴി കടന്നു പോകുമ്പോഴാണ് കഴുത്തിൽ വലിയൊരു മുഴയുമായി ദുരിതം അനുഭവിക്കുന്ന നായയുടെ കഷ്ടപ്പാട് കണ്ണിൽപ്പെട്ടത്. ഉടൻ തന്നെ ലിജോ നായയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് അയച്ചു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കറങ്ങിത്തിരിഞ്ഞ് ചങ്ങനാശേരി വെറ്റിനറി പോളിക്ലിനിക്കിലെ സീനിയർ സർജൻ ഡോ.പി.ബിജുവിന്റെ അടുത്തെത്തി. തുടർന്നു, ബിജുവും ലിജോയും തമ്മിൽ സംസാരിക്കുകയായിരുന്നു. ഇതേ തുടർന്നു ഡോ.ബിജുവിന്റെ നിർദേശാനുസരണം വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ ഏറ്റുമാനൂർ സ്വദേശിയായ ജയകുമാർ മന്ദിരം കവലയിൽ എത്തി നായയെ പിടികൂടി.

തുടർന്നു, ചങ്ങനാശേരി വെറ്റിനറി പോളിക്ലിനിക്കിൽ നടത്തിയ രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ നായയുടെ കഴുത്തിലെ 700 ഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു. ആറു വയസു പ്രായമുള്ള പെൺനായക്കു 15 കിലോ തൂക്കമുണ്ട്. ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുന്ന നായയെ മൂന്നു ദിവസം ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ വച്ച ശേഷം കുറിച്ചി മന്ദിരം കവലയിൽ തന്നെ വിട്ടയക്കുമെന്നു ഡോ.ബിജു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.