സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ടോവിനോ തോമസിന് ഗുരുതരപരിക്ക് ; ആന്തരിക സ്രാവത്തെ തുടർന്ന് താരം തീവ്രപരിചരണ വിഭാഗത്തിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ടൊവിനോ തോമസിന് ഗുരുതര പരിക്ക്. കള എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്.

രണ്ടുദിവസങ്ങൾക്ക് മുൻപ് പിറവത്തെ ലൊക്കേഷനിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയിൽ ടോവിനോയുടെ വയറിന് ചവിട്ടേൽക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് കടുത്ത വയറുവേദനയുണ്ടായതിന് പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ  നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ തുടർന്നാണ് തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളാായി തുടർച്ചയായി ചിത്രീകരിച്ചിരുന്നത്.

ലാൽ, ദിവ്യ, മൂർ, ബാസിഗർ എന്നിവരാണ് ടൊവിനോയ്ക്ക് പുറമെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടൊവിനോയും ചിത്രത്തിലെ നിർമ്മാതാക്കളിൽ ഒരാളാണ്. യദു പുഷ്പാകരൻ, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌