മൂന്നാം പന്തിൽ സഞ്ജു ഡക്ക്..! രാജസ്ഥാന് നങ്കൂരമിടാൻ ആളില്ലാതെയായി; മുംബൈയ്ക്ക് മിന്നുന്ന വിജയം
തേർഡ് ഐ സ്‌പോട്‌സ്
ദുബായ്: മലയാളികളുടെ പ്രതീക്ഷ വാനോളം ഉയർത്തി, കളത്തിലിറങ്ങിയ സഞ്ജു സാംസൺ തുടർച്ചയായ മത്സരത്തിലും പരാജയപ്പെട്ടു. തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു പരാജയപ്പെട്ടതോടെ, രാജസ്ഥാൻ വീണ്ടും തോറ്റു. മൂന്നാം മത്സരത്തിൽ മുംബൈയ്‌ക്കെതിരെയാണ് രാജസ്ഥാന്റെ മൂന്നാം തോൽവി.
രാജസ്ഥാന് 194 റൺസ് വിജയ ലക്ഷ്യം നൽകിയ മുംബൈ 57 റൺസിന്റെ വിജയം നേടുകയായിരുന്നു. 18.1 ഓവറിൽ 136 റൺസിനാണ് രാജസ്ഥാൻ ഓൾഔട്ട് ആയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ഓവറിൽ യശസ്വി ജൈസ്വാളിനെ നഷ്ടമായ രാജസ്ഥാൻ മൂന്നോവറിനുള്ളിൽ സ്മിത്തിനെയും സഞ്ജുവിനെയും നഷ്ടമാകുകയായിരുന്നു. 2.5 ഓവറിൽ 12 റൺസ് മാത്രമായിരുന്നു സ്‌കോർ ബോർഡിൽ റൺസ്. യശസ്വിയെയും സഞ്ജുവിനെയും ബോൾട്ട് പുറത്താക്കിയപ്പോൾ സ്മിത്തിന്റെ വിക്കറ്റ് ബുംറയാണ് നേടിയത്. അക്കൗണ്ട് തുറക്കാതെയായിരുന്നു ജൈസ്വാളും സഞ്ജുവും മടങ്ങിയത്.
ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്‌ബോൾ ഒറ്റയാൾ പോരാട്ടമാണ് ജോസ് ബട്‌ലർ നടത്തിയത്. 44 പന്തിൽ നിന്ന് 70 റൺസാണ് താരം നേടിയത്. സ്‌കോറിംഗിന് വേഗത കൊടുക്കുവാൻ നൽകി പൊള്ളാർഡ് മികച്ചൊരു ക്യാച്ചിലൂടെ ബട്‌ലറെ പുറത്താക്കിയതോടെ രാജസ്ഥാന്റെ പോരാട്ടം അവസാനിച്ചു.
ജോഫ്ര ആർച്ചറും(24), ടോം കറൻ(15), മഹിപാൽ ലോംറോർ(11) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ രണ്ടക്ക സ്‌കോർ നേടിയത്. ജോഫ്ര 11 പന്തിൽ നിന്നാണ് 24 റൺസ് നേടിയത്.
മുംബൈ നിരയിൽ ജസ്പ്രീത് ബുംറ മികച്ചൊരു സ്‌പെല്ലാണ് പുറത്തെടുത്തത്. തന്റെ നാലോവറിൽ വെറും 20 റൺസ് മാത്രം വിക്കറ്റ് നേടി താരം 4 വിക്കറ്റാണ് മത്സരത്തിൽ നേടിയത്. ട്രെന്റ് ബോൾട്ട് 26 റൺസ് വിട്ട് നൽകി 2 വിക്കറ്റ് നേടി. ജെയിംസ് പാറ്റിൻസൺ രണ്ട് വിക്കറ്റ് നേടിയപ്പോൾ ഓരോ വിക്കറ്റുമായി പൊള്ളാർഡും രാഹുൽ ചഹാറും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.