play-sharp-fill
പുലർച്ചെ ഉറക്കമുണർന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്ന് വല്ലാത്ത ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് ലോറിയിലേക്ക് കയറ്റുന്നത് ; കാസർകോഡ് ജില്ലാ കളക്ടറും സംഘവും പിടികൂടിയത് രണ്ടരക്കോടി വിലവരുന്ന ചന്ദനശേഖരം : ചന്ദനം കടത്താൻ ശ്രമിച്ചത് സിമന്റാണെന്ന വ്യാജേനെ

പുലർച്ചെ ഉറക്കമുണർന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്ന് വല്ലാത്ത ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് ലോറിയിലേക്ക് കയറ്റുന്നത് ; കാസർകോഡ് ജില്ലാ കളക്ടറും സംഘവും പിടികൂടിയത് രണ്ടരക്കോടി വിലവരുന്ന ചന്ദനശേഖരം : ചന്ദനം കടത്താൻ ശ്രമിച്ചത് സിമന്റാണെന്ന വ്യാജേനെ

സ്വന്തം ലേഖകൻ

കാസർകോട്: ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നും വൻ ചന്ദനവേട്ട. വിപണിയിൽ രണ്ടരക്കോടി വിലവരുന്ന ഒരുടണ്ണോളം ചന്ദനശേഖരമാണ് പുലർച്ചെ പിടികൂടിയത്.


ജില്ലാ കളക്ടർ സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദന തടികൾ പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കളക്ടറുടെ ഗൺമാനും ഡ്രൈവറും രാവിലെ ഉറക്കമുണർന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്ന് വല്ലാത്ത ശബ്ദം കേട്ട് പോയി നോക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് വീടിനു മുന്നിൽ നിർത്തിയിട്ട ലോറിയിൽ ചന്ദനം കയറ്റുകയായിരുന്നു.തുടർന്ന നടത്തിയാ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച അവസ്ഥയിൽ ചന്ദനത്തടികൾ കണ്ടെത്തുന്നത്. ഇതോടെ വീട്ടുടമ അടക്കം നാലുപേർ ഓടി രക്ഷപ്പെട്ടു.

സിമന്റ് കടത്തുന്ന ലോറിയിൽ സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്താൻ ഒരുങ്ങിയത്. വീടിന് പിന്നിലെ അറയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. ഇത്ര ശബ്ദം ഉണ്ടാക്കി എന്താണ് കയറ്റുന്നതെന്ന സംശയമാണ് പരിശോധിക്കാൻ തോന്നിയതെന്ന് കളക്ടർ പറഞ്ഞു.

പിടികൂടിയ ചന്ദനം ഉടൻ തന്നെ വനംവകുപ്പിന് കൈമാറും. അതിനിടെ, സംഭവത്തിൽ മുഖ്യപ്രതി അബ്ദുൾ ഖാദറിനെ (58) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മകൻ അർഷാദിനേയും കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.