play-sharp-fill
വിജയ് സേതുപതി ആരാധകർ തമ്മിൽ സംഘർഷം : യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി

വിജയ് സേതുപതി ആരാധകർ തമ്മിൽ സംഘർഷം : യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി

സ്വന്തം ലേഖകൻ

 

കൊച്ചി : വിജയ് സേതുപതിയുടെ ഫാൻസ് അസോസിയേഷൻ അംഗങ്ങൾ തമ്മിൽ സംഘർഷം. സംഘടനയിലെ അധികാരവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി.


പുതുച്ചേരി റെഡ്യാർപാളയത്താണ് സംഭവം. വിജയ് സേതുപതി ഫാൻസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ മണികണ്ഠനെന്ന 35കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു അധികാരം കൈമാറണമെന്ന് യുവാവിന് ഭീഷണിയുയർന്നിരുന്നു. എന്നാൽ മണികണ്ഠൻ ഇത് അവഗണിച്ചു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

വിജയ് സേതുപതിയുടെ ഫാൻസ് അസോസിയേഷന്റെ പുതുച്ചേരി ഘടകത്തിൽ കുറേ നാളുകളായി അധികാരതർക്കം നിലനില്ക്കുന്നുണ്ട്. ഈയിടെയാണ് പെയിന്ററായ റെഡ്യയാർപാളയം ഗോവിന്ദശാലയിലെ മണികണ്ഠനെന്ന 35കാരനെ പ്രസിഡന്റായി തിരഞ്ഞെടുത്ത്.

എന്നാൽ ഇത്, മുൻ സെക്രട്ടറിയായിരുന്ന ആട്ടുപെട്ടി രാജശേഖരനും സംഘവും അംഗീകരിച്ചിരുന്നില്ല. മണികണ്ഠൻ സ്ഥാനമൊഴിയണമെന്ന് ബന്ധു കൂടിയായ രാജശേഖരൻ പലവട്ടം ആവശ്യപെട്ടിരുന്നു. തർക്കം പരിഹരിക്കാൻ ഇരുവരുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഇന്നലെ ചർച്ച നടന്നിരുന്നു. എന്നാൽ സ്ഥാനമൊഴിയാൻ മണികണ്ഠൻ തയാറായില്ല.

ഈ ചർച്ച കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയതിന് പിന്നാലെയാണ് മുൻസെക്രട്ടറിയും സംഘവും മണികണ്ഠന്‌റെ ജീവനെടുത്തത്.